Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.77 INR  1 EURO=70.71 INR
ukmalayalampathram.com
Tue 28th Mar 2017
 
 
UK Special
  Add your Comment comment
സ്‌കൂള്‍ നിലവാരം ഉയരാന്‍ കാരണം പ്രവാസി കുട്ടികളെന്ന് ബ്രിട്ടീഷ് മുന്‍ വിദ്യാഭ്യാസ സെക്രട്ടറി
reporter

ലണ്ടന്‍: ബ്രിട്ടനിലെ പഠനനിലവാരം ഉയരാന്‍ കാരണം പ്രവാസി കുട്ടികളാണെന്ന് ബ്രിട്ടീഷ് മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവ്. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പ്രസ്തവന. കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെക്കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടണില്‍ ലണ്ടന്‍ നഗരത്തിലെ സ്‌കൂളുകള്‍ എല്ലാരംഗത്തും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇതിനു പ്രധാനകാരണം കുടിയേറ്റക്കാരായ കുട്ടികളാണ്. വൈവിധ്യങ്ങളായ സംഭാവനകളാണ് ഈ കുട്ടികള്‍ നല്‍കുന്നത്. 

സോമാലിയയില്‍നിന്നും കൊസോവോയില്‍നിന്നുമുള്ള അഭയാര്‍ഥികളുടെ മക്കളില്‍പോലും മാതാപിതാക്കള്‍ക്ക് അസാധാരണമായ പ്രതീക്ഷകളാണ്. ഈ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കുട്ടികളെ സഹായിക്കാനായി സ്‌കൂള്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇടപെടലുകള്‍ക്ക് മാതാപിതാക്കള്‍ തയാറാകുന്നു. ബ്രിട്ടണില്‍ കുടിയേറ്റക്കാര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ സ്‌കൂളുകളുടെ നിലവാരം താഴേയ്ക്കു പോകുന്നതായാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിച്ചുവരുന്ന കുടിയേറ്റം കുട്ടികളുടെ സുഗമമായ സ്‌കൂള്‍ പ്രവേശനത്തിന് തടസമാകുന്ന സാഹചര്യംപോലും പല സ്ഥലങ്ങളിലുമുണ്ട്. ഇത്തരത്തില്‍ സമ്മിശ്രമായ സംഭാവനയാണ് കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ വിദ്യാഭ്യാസമേഖലയ്ക്കു നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമ്പോള്‍ മറ്റ് സേവന മേഖലകളുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും കുടിയേറ്റക്കാരുടെ സാന്നിധ്യം കാരണമാകുന്നുണ്ടെന്ന് മൈക്കിള്‍ ഗോവ് വിമര്‍ശിച്ചു. കുടിയേറ്റക്കാരും അഭയാര്‍ഥികളും വിദ്യാഭ്യാസരംഗത്തു വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചു വിലയിരുത്താന്‍ കഴിഞ്ഞദിവസം ദുബായില്‍ ചേര്‍ന്ന ''ഗ്ലോബല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍സ്'' രാജ്യാന്തര സെമിനാറില്‍ സംസാരിക്കവേയാണ് ബ്രിട്ടനില്‍ കുടിയേറ്റക്കാരുടെ മക്കള്‍ നടത്തുന്ന പഠനക്കുതിപ്പിനെക്കുറിച്ച് മുന്‍മന്ത്രി വാചാലനായത്.

 
Other News in this category

 
 




 
Close Window