Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
കായികം
  Add your Comment comment
ബാറ്റ്‌സ് വിമണ്‍മാരുടെ ഏകദിന റാങ്കിംഗില്‍ മിതാലി ഒന്നാം സ്ഥാനത്ത്
reporter
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ നായിക മിതാലി രാജിന് ചരിത്രനേട്ടം. ബാറ്റ്‌സ് വിമണ്‍മാരുടെ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് മിതാലി ചരിത്ര നേട്ടം സ്വന്തമാക്കിയത്.
753 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനക്കാരിയായിരുന്ന മിതാലി ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചത്. ഓസ്‌ട്രേലിയയുടെ എലിസ് പെറി രണ്ടാം സ്ഥാനവും, ന്യൂസിലന്‍ഡിന്റെ എമി സാറ്റേര്‍ത്വെയ്റ്റ് മൂന്നാം സ്ഥാനവും നേടി. പെറി 725 ഉം സാറ്റേര്‍ത്വെയ്റ്റ് 720 പോയിന്റ് വീതവും സ്വന്തമാക്കി.
പതിനാറാം വയസില്‍ ക്രിക്കറ്റ് ലോകത്തേക്കെത്തിയ മിതാലി ഏകദിന ക്രിക്കറ്റില്‍ 6000 സ്‌കോര്‍ നേടിയ ആദ്യ വനിതാ താരമാണ്. ഇക്കഴിഞ്ഞ വനിതാ ക്രിക്കറ്റ് ലോകകപ്പിലും 34 കാരിയായ മിതാലി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പത്മശ്രീ , അര്‍ജുന അവാര്‍ഡ് എന്നിവ നല്‍കി രാജ്യം മിതാലിയെ ആദരിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപാണ് ബൗളിംഗിലെ റാണി. 656 പോയിന്റുമായാണ് മരിസാനെ ഒന്നാം സ്ഥാനത്തെത്തിയത്. .ജുലാന്‍ ഗോസ്വാമി 625 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു
 
Other News in this category

 
 




 
Close Window