Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
കായികം
  Add your Comment comment
53 വര്‍ഷത്തിനു ശേഷത്തെ വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലി യൂറോകപ്പില്‍ മുത്തമിടുന്നത്
Reporter
ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ഇംഗ്ലണ്ടിനെ 3-2 ന് കീഴടക്കിയാണ് ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കിയത്.
കോച്ച് റോബര്‍ട്ടോ മാന്‍സീനി വരച്ച വരയിലൂടെ കളിച്ച് തുടരെ പരാജയമറിയാതെ 34 മല്‍സരങ്ങള്‍. ഒടുവില്‍ വിജയ കിരീടം. ചരിത്ര വിജയം മാന്‍സിനിക്ക് പൂര്‍ണമായും അവകാശപ്പെട്ടതാണ്.

1968 നു ശേഷം ആദ്യമായാണ് അസൂറിപ്പട യൂറോ കപ്പ് ഉയര്‍ത്തുന്നത്. മറുവശത്ത് 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ട് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കണ്ണീര്‍കാഴ്ച്ചയായി.



നിശ്ചിതസമയത്തും അധികനേരത്തും ഇരുടീമുകളും ഓരോ ഗോള്‍ സമനിലയിലായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇറ്റലി വിജയം നേടിയത്. ഇറ്റലി കളിക്കുന്ന പതിനൊന്നാം യൂറോയിലാണ് ചരിത്ര നേട്ടം. ഇറ്റാലിയന്‍ ഗോള്‍ വല ഭദ്രമായി കാത്ത ഡൊണാറുമ്മയാണ് യൂറോയിലെ താരം.

നായകനായും നെടുംതുണായും കൊട്ട കെട്ടിയ കെല്ലിനി. ഇറ്റലിക്കായി ഗോള്‍ നേടിയ ബൊന്നുച്ചി യൂറോ ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കി.ഇറ്റലിക്കായി ചിറകില്ലാതെ പറന്ന ഡൊണാരുമ്മയാണ് ഈ യൂറോയിലെ മികച്ച താരം.
 
Other News in this category

 
 




 
Close Window