Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
കായികം
  Add your Comment comment
ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്നവരുടെ എണ്ണം ഇന്ത്യ വെട്ടിക്കുറച്ചു: ജപ്പാനിലേക്ക് ആകെ 28 പേര്‍ മാത്രം
Reporter
ടോക്യോ ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ച് ഇന്ത്യ. താരങ്ങളും ഒഫീഷ്യല്‍സുമടക്കം 28 പേര്‍ മാത്രമാണ് ഇന്ത്യന്‍ സംഘത്തിലുണ്ടാവുക. പരമാവധി താരങ്ങള്‍ പങ്കെടുക്കണമെന്ന സംഘത്തലവന്റെ നിര്‍ദേശം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) തള്ളി.

കൊവിഡ് വ്യാപനം കാരണം ഉദ്ഘാടനച്ചടങ്ങില്‍ കായിക താരങ്ങളും ഒഫീഷ്യല്‍സുമടക്കം 30 പേരെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്ന് ബ്രിട്ടന്‍ തീരുമാനിച്ചതിന് പിന്നാലെ പരമാവധി പേര്‍ ഉദ്ഘാടന ചടങ്ങിന് എത്തണമെന്ന് ഇന്ത്യന്‍ സംഘത്തലവനായ ബി.പി.ബൈശ്യ വാട്‌സ് ആപ്പിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദമായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മത്സരമുള്ള അമ്പെയ്ത്ത്, ഹോക്കി, ജൂഡോ താരങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി.

പതാകവാഹകനായി പങ്കെടുക്കുന്ന മന്‍പ്രീത് സിംഗ് ഒഴികെ ആരെയും അയക്കേണ്ടെന്ന് ഹോക്കി ടീമും തീരുമാനിച്ചു. താരങ്ങളുടെ എതിര്‍പ്പ് കൂടി കണക്കിലെടുത്ത് സംഘത്തലവന്റെ നിര്‍ദേശം തള്ളി ഐഒഎ എണ്ണം വെട്ടിക്കുറച്ചു. ബോക്‌സിങ്ങില്‍ നിന്ന് എട്ടു പേരും സെയ്‌ലിങ്, ടേബിള്‍ ടെന്നിസ് വിഭാഗത്തില്‍ നിന്ന് നാല് പേര്‍ വീതവും പങ്കെടുക്കും. തുഴച്ചിലില്‍ നിന്ന് രണ്ടു പേരും ജിംനാസ്റ്റിക്‌സ്,നീന്തല്‍, ഫെന്‍സിങ് വിഭാഗത്തി നിന്ന് ഓരോ താരങ്ങളുമാകും അണിനിരക്കുക. ആറ് ഒഫീഷ്യല്‍സും പങ്കെടുക്കും.

ടോക്കിയോയിലെ കൊടുംചൂടില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത് ക്ഷീണിതരാക്കുമെന്നാണ് താരങ്ങളുടെ വാദം. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ടീമിലില്ലാത്ത ഒരു പെണ്‍കുട്ടി പങ്കെടുത്തത് വിവാദമായിരുന്നു.
 
Other News in this category

 
 




 
Close Window