Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
കായികം
  Add your Comment comment
ലോക ചെസ് രംഗത്ത് പുതിയ താരം: മിടുക്കു തെളിയിച്ച് അബ്ദു സത്താറാറോവ്
Reporter
വാഴ്സോയിലെ പി ജി ഈ നരോദോവി സ്റ്റേഡിയത്തില്‍ ഡിസംബര്‍ 26 മുതല്‍ 28 വരെ ലോക റാപ്പിഡ് ചെസ്സ് മത്സരങ്ങള്‍ അരങ്ങേറി. ലോകചാമ്പ്യന്‍ നിര്‍ണയിക്കുവാനുള്ള പ്ലേ ഓഫ് പോരാട്ടം നടന്നത് അബ്ദുസത്തറോവും നെപ്പോമ്നിഷിയും തമ്മിലായിരുന്നു. ( 4 പേര്‍ക്ക് ഒരേ പോയിന്റുകള്‍ ഉണ്ടായിട്ടും അതില്‍ 2 പേര്‍ മാത്രം ജേതാവിനെ നിശ്ചയിക്കാനുള്ള അന്തിമപോരാട്ടത്തിനായി തെരഞ്ഞെടുക്കപ്പെടുന്നു എന്ന നിയമം വിമര്‍ശിക്കപ്പെടുകയുണ്ടായി) പ്ലേ ഓഫില്‍ അബ്ദുസത്താറാറോവ് യാന്‍ നെപ്പോമ്നിഷിയെ 1 .5 - 0 .5 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ചരിതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യനായിമാറി. 13 വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടിയ അബ്ദുസത്താറാവ് 11 വയസ്സിലേ തന്നെ ലോകത്തെ മികച്ച 100 ജൂനിയര്‍ താരങ്ങളില്‍ ഒരാളായി ഇടം പിടിച്ചിരുന്നു. പക്ഷെ ഈ കൗമാരപ്രതിഭയുടെ ലോകകിരീടജയം എല്ലാ പ്രവചനങ്ങള്‍ക്കും അതീതമായിരുന്നു. പ്രസ്സ് കോണ്‍ഫറന്‍സിലും അഭിമുഖങ്ങളിലുമെല്ലാം വളരെ സംയമനത്തോടെയും പക്വതയോടെയുമാണ് അബ്ദുസത്തറോവ് ചോദ്യങ്ങളെ നേരിട്ടത്. അടുത്ത ലോക ബ്ലിറ്റ്സ് ചാംപ്യന്‍ഷിപ്പിലാണ് താന്‍ മനസ്സ് കേന്ദ്രീകരിക്കുന്നത് എന്ന് ഈ ബാലന്‍ പറഞ്ഞത് വളരെ ശ്രദ്ധേയമാണ്



ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലായിരുന്നു ലോകകിരീടപോരാട്ടങ്ങള്‍. 176 കരുത്തര്‍ പങ്കെടുത്ത ഓപ്പണ്‍ വിഭാഗമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. 2550 മുകളില്‍ ഫിഡെ റേറ്റിങ്ങിന്റെ ഉടമകളായ ചെസ്സ് താരങ്ങള്‍, വിവിധരാഷ്ട്രങ്ങളില്‍ നിന്നുള്ള ദേശീയചാമ്പ്യന്മാര്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരായിരുന്നു മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെത്തിയവര്‍. ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍, ക്ലാസ്സിക്കല്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കാള്‍സനോട് ഏറ്റുമുട്ടി പരാജയമടഞ്ഞ യാന്‍ നെപ്പോമ്നിഷി, ലോകനമ്പര്‍ രണ്ടാം താരവും കാള്‍സണ് വെല്ലുവിളി എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇറാനിയന്‍-ഫ്രഞ്ച് താരം 17 കാരന്‍ ഫിറൂസജാ ആലിറേസ, ലോകകപ്പ് ജേതാവ് ഡൂഡ യാന്‍ ക്രിസ്റ്റോഫ്, ലോകചെസ്സിലെ അതിശക്തരായ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ നകാമുറ ഹിക്കാരു, ഫാബിയോ കരുവാന, മാക്സിം വഷ്യ ലഗ്രേവ്, അനീഷ് ഗിരി, സെര്‍ജി കാര്യാക്കിന്‍ - അങ്ങനെ പോകുന്നു അതിഗംഭീരമായ താരനിര.

മലയാളിതാരങ്ങളായ നിഹാല്‍ സരിന്‍, എസ് എല്‍ നാരായണന്‍ എന്നിവരടക്കം 12 പേരടങ്ങുന്ന ഇന്ത്യന്‍ കരുത്തും മത്സരരംഗത്തുണ്ടായിരുന്നു. ഒന്നാം ദിനം 5 കളികള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാമ്പ്യന്‍ 4 .5 പോയിന്റുകളോടെ ഡൂഡ യാന്‍ ക്രിസ്റ്റോഫ്, ബാദര്‍ ജബോവ എന്നിവരോടൊപ്പം ലീഡ് പങ്കിട്ടു. രണ്ടാമത്തെ ദിവസം 9 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കാള്‍സണ്‍ ശക്തരായ ഫിറൂസജായേയും ഡൂഡയേയും പരാജയപ്പെടുത്തി 7 .5 എന്ന സ്‌കോറോടെ ഒറ്റക്ക് മുന്നിലെത്തി. ക്ലാസിക്കല്‍, റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലും നിലവില്‍ കിരീടധാരിയായ കാള്‍സണ്‍ ചരിത്രം ആവര്‍ത്തിക്കുവാനുള്ള സാധ്യത തെളിയുകയായിരുന്നു.
 
Other News in this category

 
 




 
Close Window