അമ്മയെ കൊന്ന കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറാണു (58) കൊല്ലപ്പെട്ടത്. സഹോദരന്‍ മോഹനന്‍ ഉണ്ണിത്താനെ (68) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദിച്ചാണ് സതീഷ് കുമാറിനെ കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13നാണ് മോഹനന്‍ ഉണ്ണിത്താന്‍ പരോളില്‍ ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. |