Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ചികിത്സാ മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; സാഹചര്യം മെച്ചപ്പെടുമെന്ന് ഹെല്‍ത്ത് സെക്രട്ടറി
Text By: Reporter, ukmalayalampathram
എന്‍എച്ച്എസ് മോശം അവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനൊപ്പം എത്തിയ വെസ് സ്ട്രീറ്റിംഗ് ഹെല്‍ത്ത് സര്‍വ്വീസിലെ കാലതാമസങ്ങള്‍ ചില രോഗികള്‍ക്ക് മരണശിക്ഷയായി മാറുന്നുവെന്ന് വ്യക്തമാക്കി. ഹെല്‍ത്ത് സര്‍വ്വീസിനെ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു.
ഈ ദുരവസ്ഥ മാറ്റുന്നതിന്റെ ഭാഗമായി സാങ്കേതിവിദ്യകള്‍ പ്രയോജനപ്പെടുത്താനാണ് നിര്‍ദ്ദേശിക്കുന്നത്. ആപ്പ് ഉപയോഗിച്ച് വിരല്‍തുമ്പില്‍ എന്‍എച്ച്എസ് സേവനങ്ങള്‍ ലഭ്യമാകുന്ന തോതിലേക്ക് മാറ്റുകയാണ് ലക്ഷ്യം. നെറ്റ്ഫ്ളിക്സ് ഉപയോഗിക്കുന്നത് പോലെ എളുപ്പത്തില്‍ ഇത് ഉപയോഗിച്ച് ഒരുപരിധി വരെ തലവേദന കുറയ്ക്കാമെന്നാണ് സ്ട്രീറ്റിംഗിന്റെ നിലപാട്. ആപ്പില്‍ രോഗികളുടെ എല്ലാ മെഡിക്കല്‍ രേഖകളും സൂക്ഷിക്കാമെന്നതിനാല്‍ ഒരു മെഡിക്കല്‍ പാസ്പോര്‍ട്ടായി ഇത് മാറും.

സ്ട്രീറ്റിംഗ് എഐ ഉള്‍പ്പെടെ 'ചരിത്രത്തിലെ ഏറ്റവും മോശം പ്രതിസന്ധിയാണ് എന്‍എച്ച്എസ് നേരിടുന്നത്. ജിപിയെ കാണാന്‍ ജനം ബുദ്ധിമുട്ടുന്നതും, 999 ഡയലിംഗും, സമയത്ത് എത്തിച്ചേരാത്ത ആംബുലന്‍സും, എ&ഇ ഡിപ്പാര്‍ട്ട്മെന്റിലേക്ക് വന്ന് സുദീര്‍ഘ കാത്തിരിപ്പ് നേരിടുന്നതും, കോറിഡോറില്‍ ട്രോളികളില്‍ പെട്ട് കിടക്കുന്നതും, രോഗസ്ഥിരീകരണത്തിന് വേണ്ടി വരുന്ന കാത്തിരിപ്പുമെല്ലാം ജീവതത്തിനും, മരണത്തിനും ഇടയിലുള്ള സമയമാണ്', സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു.
 
Other News in this category

 
 




 
Close Window