Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
കൗണ്‍സില്‍ സീറ്റില്‍ മലയാളിയായ റീന മാത്യു ആറ് വോട്ടിന് പരാജയപ്പെട്ടു
reporter

ലണ്ടന്‍: ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജന്‍ ജോസഫ് രാജിവെച്ച കൗണ്‍സില്‍ സീറ്റില്‍ ലേബര്‍ പാര്‍ട്ടിക്ക് തോല്‍വി. കേവലം 6 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് ലേബര്‍ പാര്‍ട്ടിയുടെ തന്നെ സ്ഥാനാര്‍ഥിയും മലയാളിയുമായ റീന മാത്യുവാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ തോം പിസ്സ 299 വോട്ടുകള്‍ക്ക് വിജയിച്ചു. റീന മാത്യു 293 വോട്ടുകള്‍ നേടി. ഉപ തിരഞ്ഞെടുപ്പില്‍ മത്സരിച്ച റീഫോം 216 വോട്ടുകളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 111 വോട്ടുകളും നേടി. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 26 വോട്ടുകള്‍ നേടി. ഉപ തിരഞ്ഞെടുപ്പ് നടന്ന ആഷ്‌ഫോര്‍ഡ് ബറോ കൗണ്‍സിലിലെ ആദ്യ മലയാളി കൗണ്‍സിലര്‍ ആയിരുന്നു സോജന്‍ ജോസഫ്.

എംപിയായി വിജയിച്ച സോജന്‍ ജോസഫിന്റെ കൂടി അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് എന്‍എച്ച്എസില്‍ നഴ്‌സായ റീന മാത്യുവിനെ ലേബര്‍ പാര്‍ട്ടി മത്സരിപ്പിച്ചത്. എന്നാല്‍ വാശിയേറിയ തിരഞ്ഞെടുപ്പില്‍ പരാജയം അപ്രതീക്ഷിതമായിരുന്നു. തിരഞ്ഞെടുപ്പില്‍ റീനയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത് റീഫോം പാര്‍ട്ടിയാണെന്നാണ് വോട്ടുകളുടെ എണ്ണം നല്‍കുന്ന സൂചന. ഐല്‍സ്ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡില്‍ നിന്നായിരുന്നു സോജന്‍ ജോസഫ് വിജയിച്ചിരുന്നത്. റീന മാത്യു തിരഞ്ഞെടുക്കപ്പെട്ട് കൗണ്‍സിലില്‍ വീണ്ടുമൊരു മലയാളി സാനിധ്യം ഉണ്ടാകുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ അഭിമാന പോരാട്ടത്തിനോടുവില്‍ റീന മാത്യു പരാജയപ്പെടുകയായിരുന്നു.

 
Other News in this category

 
 




 
Close Window