Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
യുകെ വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയമേറിയ കേരളത്തിലെ നഗരം തിരുവനന്തപുരം
reporter

തിരുവനന്തപുരം: ഏറ്റവും ജനപ്രിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് നമ്മുടെ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരവും. ട്രാവല്‍ സെര്‍ച്ച് പ്ലാറ്റ്ഫോമായ സ്‌കൈസ്‌കാനറിന്റെ റിപ്പോര്‍ട്ടിലാണ് 2025ല്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും ജനപ്രിയ സ്ഥലങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം ഇടംപിടിച്ചത്. ബിജെപി എംപി 'വികസനംമുടക്കി' എന്ന് വിശേഷിപ്പിച്ചയാള്‍; അന്തര്‍വാഹിനീ യുദ്ധമുറകളില്‍ അഗ്രഗണ്യന്‍; ആരാണ് കേരള ഗവര്‍ണറാകുമെന്ന് പറയുന്ന ദേവേന്ദ്ര കുമാര്‍ ജോഷിസ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് ആസ്ഥാനമായ ജനപ്രിയ ട്രാവല്‍ സെര്‍ച്ച് പ്ലാറ്റ്ഫോമാണ് സ്‌കൈസ്‌കാനര്‍. പുതിയ റിപ്പോര്‍ട്ടില്‍ 2025ല്‍ യുകെയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ലോകത്തെ ട്രന്‍ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായാണ് തിരുവനന്തപുരം ഇടംപിടിച്ചത്. സഞ്ചാരികളുടെ കഴിഞ്ഞ 12 മാസത്തെ ഓണ്‍ലൈന്‍ സെര്‍ച്ചിനെ അടിസ്ഥാനമാക്കിയാണ് സ്‌കൈസ്‌കാനര്‍ പട്ടിക തയ്യാറാക്കിയത്.

എല്ലാ വര്‍ഷവും വിനോദസഞ്ചാരികളുടെ ഓണ്‍ലൈന്‍ സേര്‍ച്ചിങ്ങിനെ അടിസ്ഥാനപ്പെടുത്തി ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക സ്‌കൈസ്‌കാനര്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇതില്‍ യുകെയില്‍ നിന്നുള്ള സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് തിരുവനന്തപുരം. 66 ശതമാനം ആളുകളാണ് തിരുവനന്തപുരത്തിനെ തിരഞ്ഞത്. തീരദേശ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; വരും മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴയെത്തും, ഇടിമിന്നലിന് സാധ്യതസ്‌കൈസ്‌കാനര്‍ തയാറാക്കിയ പട്ടികയില്‍ ഇറ്റലിയിലെ റെജിയോ കാലാബ്രിയയാണ് സെര്‍ച്ചില്‍ ഒന്നാം സ്ഥാനത്ത്. എസ്റ്റോണിയയിലെ ടാര്‍ട്ടു രണ്ടാമതും കംബോഡിയയിലെ സീം റീപ്പ് മൂന്നാമതുമാണ്. ബാള്‍ട്ടിമോര്‍ (യുഎസ്എ), പോര്‍ട്ട്സ്മൗത്ത് (ഡൊമിനിക്ക), കോര്‍ഡോബ (സ്പെയിന്‍), ട്രോംസോ, (നോര്‍വേ), പംഗ്ലാവോ ബോഹോള്‍, (ഫിലിപ്പീന്‍സ് ), സ്റ്റട്ട്ഗാര്‍ട്ട്, (ജര്‍മനി) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ കയ്യടക്കിയത്. പട്ടികയില്‍ പത്താം സ്ഥാനത്താണ് തിരുവനന്തപുരം.അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ കേരളാ ടൂറിസം നടത്തിയ മാര്‍ക്കറ്റിങ് ക്യാമ്പയിനുകള്‍ വിജയം കാണുന്നുവെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തലസ്ഥാനത്തിന് ലോകത്തിന്റെ അംഗീകാരമെന്നാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചത്.

 
Other News in this category

 
 




 
Close Window