Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ ദീപാവലി ആഘോഷങ്ങളുടെ കൊട്ടിക്കലാശം ലണ്ടനിലെ ട്രഫാള്‍ഗര്‍ സ്‌ക്വയറില്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ദീപാവലി ആഘോഷങ്ങളുടെ കൊട്ടിക്കലാശം ലണ്ടനിലെ ട്രഫാള്‍ഗര്‍ സ്‌ക്വയറില്‍. 27ന് വൈകിട്ടാണ് നൃത്ത-സംഗീതോല്‍സവങ്ങളുടെ വര്‍ണപ്പൂരം. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ നാട്യവിസ്മയം ഒരുക്കുന്നത് 200 ഇന്ത്യന്‍ നര്‍ത്തകിമാരാണ്. ഭജനയും കീര്‍ത്തനങ്ങളും തിയറ്റര്‍ ഷോയുമടക്കം നിരവധി പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് ഒരുക്കുന്നത്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ സ്റ്റാളുകളും ആഘോത്തിന്റെ ഭാഗമാകും.

ലണ്ടനിലെയും ഇംഗ്ലണ്ടിന്റെ മറ്റു ഭാഗങ്ങളിലെയും ഇന്ത്യക്കാര്‍ക്ക് ഒത്തുചേര്‍ന്ന് ആഘോഷിക്കാനുള്ള സുവര്‍ണാവസരമാണ് നന്മയുടെയും വെളിച്ചത്തിന്റെയും ഈ ഉത്സവമെന്ന് മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളിലുമുള്ള ഇന്ത്യന്‍ സമൂഹങ്ങളുടെ സാന്നിധ്യം ദീപാവലിയെ ലോകത്തിന്റെ ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിയായ പത്താം നമ്പര്‍ ഡൗണിങ് സ്ട്രീറ്റിലും അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലും ദീപാവലി ആഘോഷം പതിവായിക്കഴിഞ്ഞു.

ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന രണ്ടുവര്‍ഷക്കാലവും ഡൗണിങ് സ്ട്രീറ്റിലെ വസതിക്കു പുറത്ത് മണ്‍ചിരാതുകള്‍ തെളിയിച്ചാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്. ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ് ലണ്ടനിലും ലണ്ടനിലെ സൗത്താള്‍, ക്രോയിഡണ്‍ എന്നിവിടങ്ങളിലും ലെസ്റ്റര്‍, ബര്‍മിങ്ങാം, സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, ബ്രിസ്റ്റോള്‍ തുങ്ങിയ നഗരങ്ങളിലും ദീപാവലി പൊടിപൊടിക്കും. ഈമാസം 31നാണ് ദീപാവലി ദിവസമെങ്കിലും 26,27, എന്നീ വാരാന്ത്യങ്ങളിലാകും ബ്രിട്ടനില്‍ ആഘോഷം പൊടിപൊടിക്കുക.

 
Other News in this category

 
 




 
Close Window