Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
reporter

 പുതുപ്പള്ളി: യുകെയില്‍ നഴ്‌സിങ് വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുല്‍ ഗാല(20) എന്ന യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ താമസ സ്ഥലത്തെ റൂമില്‍ നിന്നും പതിവ് സമയമായിട്ടും നൈതിക് പുറത്തു വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിഞ്ഞത്. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. യൂണിവേഴ്‌സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയാണ് .യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനിയാണ്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്‌കാരം പിന്നീട്.

 
Other News in this category

 
 




 
Close Window