ലണ്ടന്‍: മകളെ കാണാന്‍ യുകെയില്‍ എത്തിയ അമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.വിടപറഞ്ഞത് കോട്ടയം മുക്കൂട്ടുതറ സ്വദേശിനി സിസിലി മാത്യു (75) . ഗ്രിംസ്ബി ഡയാനാ പ്രിന്‍സസ് ഓഫ് വെയില് ഹോസ്പിറ്റലിലെ നഴ്സ് ജെസി മാത്യുവിന്റെ മാതാവാണ്. മകളെ കാണാനായി കഴിഞ്ഞ മാസമാണ് സിസിലി ഗ്രിംസ്ബിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ടൗണ്‍ സെന്ററില്‍ ഷോപ്പിങിന് പോയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
കോട്ടയം മുക്കൂട്ടുതറ വട്ടോടിയില്‍ പരേതനായ മാത്യുവിന്റെ ഭാര്യയാണ്. റവ. സിസ്റ്റര്‍ ഷേര്‍ലി മാത്യു, സന്തോഷ് മാത്യു, ബോസ് മാത്യു എന്നിവരാണ് മറ്റ് മക്കള്‍. മുക്കൂട്ടുതറ ക്രിസ്തുരാജ ഇടവക അംഗമാണ്. പരേതയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്കരിക്കുവാനാണ് ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. ഇതിനായി കുടുംബത്തെ സഹായിക്കുവാന്‍ യുക്മ, ഗ്രിംസ്ബി കേരളൈറ്റ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിച്ചുണ്ട്. ഫണ്ട് ശേഖരണത്തില്‍ ഇതോടൊപ്പമുള്ള ലിങ്കിലൂടെ പണം നല്‍കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. https://gofund.me/4bbf5472