Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
മധ്യേഷ്യയിലെ യുദ്ധമുഖത്തേക്ക് യുകെയും, യെമനില്‍ വ്യോമാക്രമണം നടത്തി
reporter

ലണ്ടന്‍: യെമനിലെ തുറമുഖ നഗരമായ ഹൊദൈദയില്‍ യുഎസ്-യുകെ സഖ്യത്തിന്റെ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇരുവരുടെയും നേതൃത്വത്തില്‍ രണ്ട് ആക്രമണങ്ങള്‍ നടന്നതായി ഹൂതി നേതൃത്വം നല്‍കുന്ന മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാസ് ഇസയെന്ന പ്രദേശത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. പ്രദേശത്ത് ഉഗ്ര സ്ഫോടനങ്ങള്‍ നടന്നതിന്റെ ശബ്ദം കേട്ടതായി ഹൊദൈദയില്‍ താമസിക്കുന്ന ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

അതേസമയം ഈ വിഷയത്തില്‍ യുഎസൊ യുകെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ ഉണ്ടെന്നുള്ള യാതൊരു വിവരങ്ങളും പുറത്ത് വന്നിട്ടില്ല. തലസ്ഥാനമായ സനയിലും വടക്കന്‍ നഗരമായ സാദയിലും ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഭൂഗര്‍ഭ ആയുധ സംഭരണികള്‍ക്ക് നേരെ തങ്ങളുടെ സൈന്യം വ്യോമാക്രമണം നടത്തിയതായി വ്യാഴാഴ്ച യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. ഇതിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കുമെന്ന് ഹൂതി സംഘവും പ്രതികരിച്ചിരുന്നു.

 
Other News in this category

 
 




 
Close Window