Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
ഇന്ത്യയ്‌ക്കെതിരായ ആരോപണത്തില്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി
reporter

ലണ്ടന്‍: ഇന്ത്യയ്ക്കെതിരെയുള്ള ആരോപണങ്ങളെപ്പറ്റി ട്രൂഡോ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി ചര്‍ച്ച നടത്തി. 'നിലവില്‍ കാനഡ ഉയര്‍ത്തുന്ന ആരോപണങ്ങളെപ്പറ്റി ഇരുവരും ചര്‍ച്ച ചെയ്തു. നിയമവാഴ്ച സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യം ഇരുവരും ഒറ്റക്കെട്ടായി സമ്മതിച്ചു,'' ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം നിലവിലെ ആരോപണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ന്യൂസിലാന്‍ഡിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ വിന്‍സ്റ്റണ്‍ പീറ്റേഴ്സ് രംഗത്തെത്തി. നിലവിലെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ പരസ്യമായി പ്രതികരിക്കുന്നില്ലെന്നും നിയമവാഴ്ചയും ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നങ്ങളില്‍ പരസ്യമായി പ്രതികരിക്കാന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും തയ്യാറായില്ല.

കാനഡ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമായി കാണണമെന്ന് യുഎസ് ഇന്ത്യയോട് പറഞ്ഞു. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.

ഫൈവ് ഐസ് ഇന്റലിജന്‍സ് ഓവര്‍സൈറ്റ് ആന്‍ഡ് റിവ്യൂ കൗണ്‍സില്‍ അഥവാ FVEY എന്നും ഈ സഖ്യം അറിയപ്പെടുന്നു. അഞ്ച് രാജ്യങ്ങളാണ് ഈ സഖ്യത്തിലെ പ്രധാന പങ്കാളികള്‍. ഓസ്ട്രേലിയയുടെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി, കാനഡയിലെ ഇന്റലിജന്‍സ് റിവ്യൂ കമ്മിറ്റി, ന്യൂസിലാന്റിലെ ദി കമ്മീഷണര്‍ ഓഫ് ഇന്റലിജെന്‍സ് വാറന്റ്സ് ആന്‍ഡ് ദി ഓഫീസ് ഓഫ് ദി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി (the Commissioner of Intelligence Warrants and the Office of the Inspector-General of Intelligence and Security) യുകെയിലെ ഇന്‍വെസ്റ്റിഗേറ്ററി പവേര്‍സ് കമ്മീഷണര്‍ ഓഫീസ്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇന്റലിജന്‍സ് കമ്മ്യൂണിറ്റി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസ് എന്നിവയാണ് ഈ സഖ്യത്തിലെ പ്രധാന അംഗങ്ങള്‍. യുഎസ് ആണ് ഈ സഖ്യത്തെ മുന്നോട്ട് നയിക്കുന്നത്.

ഹ്യൂമന്‍ ഇന്റലിജന്‍സ്, സിഗ്‌നല്‍ ഇന്റലിജന്‍സ്, സുരക്ഷ, പ്രതിരോധ ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ പരസ്പരം കൈമാറി വരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം യുഎസ്എയും യുകെയും തമ്മിലുള്ള യുകെയുഎസ്എ കരാര്‍ 1946 ഓടെ ഈ സഖ്യം പ്രാബല്യത്തിലായി. 1956-ല്‍ ഈ കരാര്‍ വിപുലീകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും ഈ സഖ്യത്തില്‍ അംഗങ്ങളാകുകയും ചെയ്തു. നിജ്ജറിന്റെ കൊലപാതവും ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലെ വീഴ്ചയും 2023 ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വെച്ചാണ് ഹര്‍ദീപിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്. ഇതിനുപിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാദം. ട്രൂഡോയുടെ വാദത്തെ തള്ളി ഇന്ത്യാ ഗവണ്‍മെന്റും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ പുറത്താക്കിയതും വാര്‍ത്തയായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം വളരെയധികം ചര്‍ച്ചയായി. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കാതെ കനേഡിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കം ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ ഒക്ടോബറില്‍ പുറത്താക്കി. പിന്നാലെ ആക്ടിംഗ് ഹൈക്കമീഷണര്‍ അടക്കം ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കിയിരുന്നു.

 
Other News in this category

 
 




 
Close Window