Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിസ്താരയുടെ ഡല്‍ഹി- ലണ്ടന്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി
reporter

 ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് വിസ്താരയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഇന്നലെയാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് തിരിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കിയതായും, സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം ലണ്ടനിലേക്ക് തിരിക്കും.സമൂഹമാദ്ധ്യമം വഴിയാണ് ഈ സന്ദേശം ലഭിക്കുന്നത്. പിന്നാലെ സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം വിമാനങ്ങള്‍ക്ക് ഇത്തരത്തില്‍ തുടര്‍ച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

ഇന്നലെ ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകേണ്ടിയിരുന്ന ആകാശ എയറിന്റെ വിമാനത്തിനും പുറപ്പെടുന്നതിന് തൊട്ടുമുന്‍പായി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും തിരിച്ചിറക്കിയ ശേഷം സുരക്ഷാ പരിശോധനകള്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഇത്തരത്തില്‍ 40ഓളം വിമാനങ്ങള്‍ക്കാണ് ഇത്തരത്തില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window