Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
വൈകി ഉണര്‍ന്നാല്‍ ബുദ്ധി വികാസം ഉണ്ടാകുമെന്ന് പുതിയ പഠനം
reporter

ലണ്ടന്‍: ഉറക്കം ഒരു മരുന്നാണെന്ന് എല്ലാ ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ്. നല്ല ഉറക്കം നിങ്ങളെ ഉള്ളില്‍ നിന്ന് സുഖപ്പെടുത്തുകയും അടുത്ത ദിവസത്തേക്ക് ഊര്‍ജസ്വലമായി ശരീരത്തെ മാറ്റുകയും ചെയ്യും. നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേല്‍ക്കാനുമുള്ള ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ പരമാവധി ശ്രമിക്കാറുണ്ട്. എങ്കിലും, നേരത്തെ ഉണരുന്നതാണോ വൈകി ഉണരുന്നതാണോ നല്ലത് എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജ് നടത്തിയ പുതിയ ഗവേഷണം.

എന്നാല്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതിനേക്കാള്‍ പിന്നീട് ഉണരുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. 26,000 ആളുകളില്‍ നടത്തിയ ഗവേഷണം പറയുന്നത്, വൈകി ഉണരുന്നവര്‍ ബുദ്ധി, യുക്തി, മെമ്മറി ടെസ്റ്റുകള്‍ എന്നിവയില്‍ മികച്ച പ്രകടനം നടത്തുന്നുവെന്നാണ്. പഠനം ന്യൂറോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാത്രി 12ന് മുമ്പായി ഉറങ്ങുന്നതാണ് എപ്പോഴും ശുപാര്‍ശ ചെയ്യുന്നതെന്ന് വ്യക്തിയുടെ സ്ലീപ്പിംഗ് പാറ്റേണ്‍ നിര്‍ണ്ണയിക്കുന്ന ക്രോണോടൈപ്പുകള്‍ വിശദീകരിച്ച് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ കണ്‍സട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീകര്‍ കുമാര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window