Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
ചാള്‍സ് രാജാവിന്റെ സന്ദര്‍ശനത്തിനെതിരേ ആസ്‌ട്രേലിയയില്‍ പരക്കെ പ്രതിഷേധം
reporter

കാന്‍ബറ: ആസ്ട്രേലിയന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ച ചാള്‍സ് രാജാവിനെതിരെ രൂക്ഷഭാഷയില്‍ മുദ്രാവാക്യം വിളിച്ച് ആസ്‌ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്. പാര്‍ലമെന്റില്‍ രാജാവ് സംസാരിച്ചതിനു ശേഷമാണ് സെനറ്റര്‍ 'ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങള്‍ എന്റെ രാജാവുമല്ല' എന്ന് അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞത്. ലിഡിയ തോര്‍പ്പിന്റെ പരാമര്‍ശം സഭ വാസികളെ ഒന്നടങ്കം ഞെട്ടിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് തിരികെ തരൂ! നിങ്ങള്‍ ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചത് ഞങ്ങള്‍ക്ക് തരൂ'വെന്നും അവര്‍ പറഞ്ഞു. 100 വര്‍ഷത്തിലധികം ഓസ്ട്രേലിയ ബ്രിട്ടീഷ് കോളനിയായിരുന്നു. ഇപ്പോഴും വിദേശ ബന്ധങ്ങളിലടക്കം ആസ്‌ട്രേലിയ പിന്തുടരുന്നത് ബ്രിട്ടീഷ് നയങ്ങളാണ്.

കോളനിക്കാലത്ത് ആയിരക്കണക്കിന് ആദിവാസികളായ ഓസ്ട്രേലിയക്കാര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. 1901ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഒരിക്കലും ഒരു സമ്പൂര്‍ണ റിപ്പബ്ലിക്കായി മാറിയിട്ടില്ല. ചാള്‍സ് രാജാവാണ് നിലവിലെ ആസ്‌ട്രേലിയന്‍ രാജാവ്. രാജവാഴ്ചയോടുള്ള കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്ന സെനറ്ററായാണ് തോര്‍പ്പ് അറിയപ്പെടുന്നത്. 2022ല്‍ അവര്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുമ്പോള്‍ മുഷ്ടി ഉയര്‍ത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് കാര്‍ഡില്‍ അച്ചടിച്ചിരിക്കുന്നതുപോലെ നിങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലേണ്ടതുണ്ടെന്ന് ചേംബര്‍ പ്രസിഡന്റ് സ്യൂ ലൈന്‍സ് നിര്‍ദേശിക്കുകയായിരുന്നു. സംഭവം വിദേശമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.

 
Other News in this category

 
 




 
Close Window