Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, അകമ്പടിയായി റോയല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍
reporter

ചെന്നൈ: യാത്രാവിമാനങ്ങള്‍ക്കു വ്യാജ ബോംബ് ഭീഷണികള്‍ വീണ്ടും. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ വിമാനത്തിന്, ഭീഷണിയെത്തുടര്‍ന്ന് ബ്രിട്ടിഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ 2 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കേണ്ടി വന്നു. ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അര മണിക്കൂര്‍ ശേഷിക്കെയാണ് നോര്‍ഫോക് ഭാഗത്തേക്കു തിരിച്ചത്. വിമാനത്തിന്റെ സ്ഥിതി പരിശോധിക്കാനാണ് എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ലിങ്കന്‍ഷറിലെ കോണിങ്‌സ്ബി വ്യോമതാവളത്തില്‍ നിന്നെത്തിയത്.

മേഖലയില്‍ ഉഗ്രശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇത് യുദ്ധവിമാനത്തിന്റെ സഞ്ചാരം മൂലമുള്ള 'സോണിക് ബൂം' ആണെന്നു നോര്‍ഫോക് പൊലീസ് അറിയിച്ചു. 2 ദിവസം മുന്‍പ് മധുരയില്‍നിന്നു സിംഗപ്പൂരിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഭീഷണിയെത്തുടര്‍ന്ന് സിംഗപ്പൂര്‍ വ്യോമസേനയുടെ 2 യുദ്ധവിമാനങ്ങള്‍ അകമ്പടി ഒരുക്കിയിരുന്നു.

 
Other News in this category

 
 




 
Close Window