Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധിപ്പിക്കുന്നു, പ്രവാസികള്‍ക്ക് തിരിച്ചടി
reporter

ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാജ്യത്തെ വിവിധ മേഖലകളിലുള്ള നികുതികള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിക്കും. ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുന്നതാണ് തീരുമാനം. 'ഹോളിഡേ ടാക്സ്' എന്ന് അറിയപ്പെടുന്ന ഡ്യൂട്ടി ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍്‌ക്കൊള്ളിക്കും. ഇത് നടപ്പാക്കിയാല്‍ നൂറുകണക്കിന് യുകെ വിമാനങ്ങള്‍ റദ്ദാക്കുമെന്ന് റയാന്‍എയര്‍ മേധാവി മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലേക്ക് അടക്കം വരുന്ന പ്രവാസികള്‍ വഴി ആയിരക്കണക്കിന് പൗണ്ടാകും ഇത്തരത്തില്‍ ഖജനാവിന് ലഭിക്കുക. എന്നാല്‍ എല്ലാ മേഖലയിലും ചെലവ് ഉയരുന്ന സാധാരണക്കാര്‍ക്ക് ഇത് തിരിച്ചടിയാകും.

 
Other News in this category

 
 




 
Close Window