Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0246 INR  1 EURO=110.9262 INR
ukmalayalampathram.com
Thu 30th Apr 2026
 
 
Teens Corner
  Add your Comment comment
ഇരട്ടക്കൊല നടത്തിയിട്ടും ചെന്താമരയ്ക്ക് കുറ്റബോധമില്ലെന്ന് പാലക്കാട് എസ്.പി; വീടിന്റെ സമീപത്തെ പാടത്ത് നിന്നാണ് പ്രതിയെ പിടിച്ചത്.
Text By: Reporter, ukmalayalampathram
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമരയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ സന്തോഷവാനാണെന്നും പാലക്കാട് എസ് പി അജിത് കുമാര്‍. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കും. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതല്‍ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതിയെന്നും വാര്‍ത്താസമ്മേളനത്തില്‍ എസ് പി പറഞ്ഞു.

പ്രതിയെ പുറത്തു വിടാതിരിക്കാന്‍ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കും. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടികൂടിയത്. പല സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു. എല്ലാം പരിശോധിച്ചു. വീടിന്റെ സമീപത്തെ പാടത്ത് നിന്നാണ് പിടിച്ചത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങള്‍ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്. കൊല നടന്നത് രാവിലെ 10 മണിയ്ക്കാണ്. കൊല ചെയ്ത ശേഷം സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്തേക്ക് പോയി. രണ്ടു ദിവസം അവിടെ നിന്നു. പൊലീസിന്റെ നീക്കങ്ങള്‍ ഇയാള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാന്‍ കാരണമെന്നും എസ് പി പറഞ്ഞു.
 
Other News in this category

 
 




 
Close Window