Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.1094 INR  1 EURO=106.383 INR
ukmalayalampathram.com
Sun 14th Dec 2025
 
 
UK Special
  Add your Comment comment
യുകെയില്‍ മിഠായി രൂപത്തില്‍ നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍: കുട്ടികളെ വലയില്‍ വീഴ്ത്താന്‍ മാഫിയാസംഘം
Text By: UK Malayalam Pathram
കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് ആണ് നിക്കോട്ടിന്‍ കലര്‍ന്ന ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗ്ലാസ്‌ഗോയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ഓറഞ്ച് മില്ല്യണ്‍സ് എന്ന് നാമകരണം ചെയ്തിരുന്ന ഒരു പൗച്ച് വാങ്ങിയപ്പോള്‍ അതില്‍ 100 മില്ലിഗ്രാം നിക്കോട്ടിന്‍ ഉണ്ടെന്ന് വില്‍പനക്കാരന്‍ വെളിപ്പെടുത്തിയതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. പരിശോധനയില്‍ 17 മില്ലിഗ്രാം നിക്കോട്ടിന്‍ മാത്രമാണുണ്ടായിരുന്നത് എങ്കിലും അത് 'എക്സ്ട്രാ സ്‌ട്രോംഗ്' വിഭാഗത്തില്‍ പെടുന്നതാണ്.

ഈ ഉല്‍പന്നങ്ങള്‍ കുട്ടികളില്‍ ആകര്‍ഷണം ഉളവാക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും, പാക്കേജിംഗ് സ്വീറ്റ്‌സ് പോലെയായതിനാല്‍ അപകടകരമാണെന്നും ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചില പായ്ക്കറ്റുകളില്‍ നിര്‍മ്മാതാവിന്റെ വിലാസം, മുന്നറിയിപ്പ് ചിഹ്നങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു. തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് അനുമതിയില്ലാതെയാണ് ഉപയോഗിച്ചത് എന്ന് ഗോള്‍ഡന്‍ കാസ്‌കറ്റ് ലിമിറ്റഡ് എന്ന മിഠായി നിര്‍മ്മാതാക്കള്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window