Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ആക്രമണം; പാപ്പാന്‍ മരിച്ചു
reporter

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്‍ (25) ആണ് മരിച്ചത്. ഒന്നാം പാപ്പാന്‍ അമല്‍ ഗുരുതരമായി പരിക്കേറ്റ് ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ക്ഷേത്രവളപ്പില്‍ ആന വിരണ്ടതിനെ തുടര്‍ന്ന് വളപ്പില്‍ തളച്ചുവെച്ചിരുന്നു. ഇന്ന് ഉച്ചയോടെ പാപ്പാന്‍മാര്‍ ആനയെ നിരീക്ഷിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്. തുമ്പിക്കൈക്കൊണ്ട് പാപ്പാന്‍മാരെ എറിഞ്ഞ ശേഷം ശ്രീക്കുട്ടന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2006-ലും കുടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേരെ ചവിട്ടിക്കൊന്ന സംഭവമുണ്ടായിരുന്നു. ഇന്ന് സംസ്ഥാനത്ത് ആന ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

 
Other News in this category

 
 




 
Close Window