Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇരിങ്ങാലക്കുടയില്‍ ഉത്സവാഘോഷത്തിനിടെ 25 വയസ്സുകാരനെ കുത്തി കൊലപ്പെടുത്തി: ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്ക്
Text By: Team ukmalayalampathram
ഇരിങ്ങാലക്കുടയില്‍ യുവാവ് കുത്തേറ്റു മരിച്ചു.ഇരിങ്ങാലക്കുട മുര്‍ഖനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ യുവാക്കള്‍ സംഘം തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയില്‍ കത്തിക്കുത്തേറ്റ അരിമ്പൂര്‍ സ്വദേശി ചുള്ളിപറമ്പില്‍ അക്ഷയ് (25) ആണ് മരിച്ചത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റ ഏഴു പേരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.

ഉത്സവത്തിന്റെ എഴുന്നള്ളിപ്പും വെടിക്കെട്ടും കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഉണ്ടായ സംഘര്‍ഷമാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്. ആക്രമിക്കാനെത്തിയ ഒരു സംഘത്തിലെ യുവാക്കള്‍ മാരകായുധങ്ങള്‍ കയ്യില്‍ കരുതിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അക്ഷയ്‌യുടെ മൃതദേഹം മാപ്രാണം ലാല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. ഇരിങ്ങാലക്കുട പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
 
Other News in this category

 
 




 
Close Window