Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ ലോക്‌സഭാ ഇലക്ഷന്‍ വെള്ളിയാഴ്ച: സ്ഥാപനങ്ങള്‍ക്ക് അവധി; മദ്യശാലകള്‍ നാളെ (ബുധന്‍) വൈകിട്ട് അടയ്ക്കും
Text By: Team ukmalayalampathram
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചിടും. ബുധനാഴ്ച (ഏപ്രില്‍ 24) വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച (ഏപ്രില്‍ 26) വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പനശാലകളും ബാറുകളും ബിയര്‍ പാര്‍ലറുകളും അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ 4നും മദ്യവില്‍പനശാലകള്‍ക്ക് അവധിയായിരിക്കും.
 
Other News in this category

 
 




 
Close Window