Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ രാവിലെ മുതല്‍ കനത്ത പോളിങ്
Text By: Team ukmalayalampathram
കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ തന്നെ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. ആദ്യ മണിക്കൂറില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളെത്തി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. രാവിലെ അഞ്ചര മുതല്‍ മോക് പോളിങ് നടത്തിയിരുന്നു. ചില ബൂത്തുകളില്‍ വേറെ വോട്ടിങ് മെഷീന്‍ എത്തിക്കേണ്ടിവന്നു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്. തല്‍സമയ വിവരങ്ങള്‍ അറിയാം.
 
Other News in this category

 
 




 
Close Window