Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
30 വയസ്സുള്ള യുവതിയെ നടുറോഡില്‍ കുത്തി വീഴ്ത്തി: വിവാഹം നിശ്ചയിച്ച യുവതിക്ക് ദാരുണാന്ത്യം; കൊലപാതകി ആത്മഹത്യ ചെയ്തു
Text By: Team ukmalayalampathram
പാലക്കാട് പട്ടാമ്പിയില്‍ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രവിയയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു അരുംകൊല. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു. പ്രണയപ്പകയെ തുടര്‍ന്നാണ് സന്തോഷ് പ്രവിയയെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ഇന്നു രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് മരിച്ച പ്രവിയ.
 
Other News in this category

 
 




 
Close Window