Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ യെമനിലേക്ക്: വധശിക്ഷയില്‍ കഴിയുന്ന നിമിഷ പ്രിയയ്ക്ക് മോചനം ലക്ഷ്യം
Text By: Team ukmalayalampathram
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനം ലക്ഷ്യമിട്ട് അമ്മ പ്രേമകുമാരി യെമനിലേക്ക് പോകും. തമിഴ്‌നാട് സ്വദേശി സാമുവല്‍ ജെറോമിനൊപ്പമാണ് പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് യാത്രതിരിക്കുന്നത്.

മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക. വീസ ലഭിച്ച് ഒന്നര മാസമായിട്ടും ഇക്കാരണത്താലാണ് യാത്ര വൈകിയതെന്ന് നിമിഷപ്രിയയുടെ അമ്മയ്ക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നടത്തിയ അഡ്വ.സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയാണ് യെമനിലേക്ക് പോകാന്‍ പ്രേമകുമാരിക്ക് അനുമതി നല്‍കിയത്.

2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന നിമിഷ. തനിക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയയുടെ വാദം. പാസ്പോര്‍ട്ട് പിടിച്ചുവെച്ച് തന്നെ നാട്ടില്‍ പോകാനനുവദിക്കാതെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നും ഉപദ്രവം സഹിക്കാനാവാതെ ആത്മരക്ഷാര്‍ത്ഥമാണ് കൊല ചെയ്യേണ്ടി വന്നത് എന്നുമാണ് നിമിഷപ്രിയ പറയുന്നത്.
 
Other News in this category

 
 




 
Close Window