Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഏഴു വയസ്സുള്ള കുഞ്ഞിനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചയാള്‍ ഇതാണ്: കുഞ്ഞിനെക്കൊണ്ട് പച്ചമുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി
Text By: Team ukmalayalampathram
തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. സംഭവത്തില്‍ രണ്ടാനച്ഛനായ ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛന്‍ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനില്‍ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാള്‍ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
 
Other News in this category

 
 




 
Close Window