Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു: നാലാം റാങ്ക് നേടിയത് എറണാകുളം സ്വദേശി സിദ്ധാര്‍ഥ്
Text By: Team ukmalayalampathram
സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പി കെ സിദ്ധാര്‍ത്ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാര്‍ത്ഥിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്. 2022 ല്‍ 121 ാം റാങ്കാണ് സിദ്ധാര്‍ത്ഥ് നേടിയത്. നിലവില്‍ ഐപിഎസ് ട്രെയിനിങ്ങിലാണ്. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
പരസ്യം ചെയ്യല്‍

ആദ്യ റാങ്കുകളില്‍ ഉള്‍പ്പെട്ട മലയാളികള്‍: വിഷ്ണു ശശികുമാര്‍ (31 റാങ്ക്), അര്‍ച്ചന പി പി (40 ), രമ്യ ആര്‍ ( 45 ), ബിന്‍ ജോ പി ജോസ് (59), പ്രശാന്ത് എസ് (78), ആനി ജോര്‍ജ് (93), ജി ഹരിശങ്കര്‍ (107), ഫെബിന്‍ ജോസ് തോമസ് (133), വിനീത് ലോഹിതാക്ഷന്‍ (169), മഞ്ജുഷ ബി ജോര്‍ജ് (195), അനുഷ പിള്ള (202), നെവിന്‍ കുരുവിള തോമസ് (225), മഞ്ഞിമ പി (235).
 
Other News in this category

 
 




 
Close Window