|
സ്ത്രീയുടെ അന്തസ്സിന് ഹാനികരമായ രീതിയില്‍ പെരുമാറിയെന്ന് ആരോപിച്ച് എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ തിങ്കളാഴ്ച റദ്ദാക്കിയത്.
2009-ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്ന രഞ്ജിത്തിന്റെ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് രഞ്ജിത്തിനെ പരിചയപ്പെട്ടു. പിന്നീട് 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് നടിയുടെ പരാതി. ചര്‍ച്ചയ്ക്കിടെ കൈയ്യില്‍ കയറിപ്പിടിക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും നടി ആരോപിച്ചു. ഇതിനെ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ മടങ്ങിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. |