ഡെര്‍ബിഷയര്‍: പൊലീസ് യൂണിഫോമിലെ ശക്തമായ സാന്നിധ്യങ്ങളായ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തന ആരോപണത്തില്‍ കോടതിയില്‍. ഡെര്‍ബിഷയര്‍ പൊലീസിന്റെ കണ്ട്രോള് റൂമില്‍ ജോലി ചെയ്തിരുന്ന ജെസിക്ക ഫിറ്റ്ഷഗ് (22), എല്ലി-മേ ഡോഹെര്‍ട്ടി (22) എന്നിവര്‍ കുറ്റവാളികള്‍ക്ക് വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ലെസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.
അനുമതിയില്ലാതെ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ആക്സസ് ചെയ്ത് കുറ്റവാളികള്‍ക്ക് വിവരങ്ങള്‍ കൈമാറിയതും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളുകളുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാതിരുന്നതും ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളാണ്. ഇന്ന് കോടതിയില്‍ പേര്, വിലാസം, ജനനത്തീയതി എന്നിവ സ്ഥിരീകരിച്ചതിനു ശേഷം കേസ് ജൂണ്‍ 8-ന് ലെസ്റ്റര്‍ ക്രൗണ്‍ കോടതിയിലേക്ക് മാറ്റി. നിലവില്‍ ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. സസ്പെന്‍ഷനിലുള്ള ഇവര്‍ക്കെതിരെ ഡെര്‍ബിഷയര്‍ പൊലീസിന്റെ കൗണ്ടര്‍ കറപ്ഷന്‍ യൂണിറ്റ് തുടര്‍ന്നുള്ള അന്വേഷണം നടത്തുന്നു.