Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2658 INR  1 EURO=111.0988 INR
ukmalayalampathram.com
Fri 11th Sep 2026
 
 
ആരോഗ്യം
  Add your Comment comment
യുകെയില്‍ പുകവലി നിയന്ത്രണത്തിന് ചരിത്രപരമായ നിയമം
reporter

ലണ്ടന്‍: പുതിയ തലമുറയെ പുകവലിയില്‍ നിന്ന് 'രക്ഷിക്കാന്‍' ലക്ഷ്യമിട്ട് യുകെ പാര്‍ലമെന്റ് അംഗീകരിച്ച ടുബാക്കോ ആന്‍ഡ് വേപ്സ് ബില്‍ ചരിത്രപരമായ ഇടപെടലായി വിലയിരുത്തപ്പെടുന്നു. 2009 ജനുവരി 1ന് ശേഷം ജനിച്ചവര്‍ക്ക് ജീവിതകാലം മുഴുവന്‍ സിഗരറ്റ് വാങ്ങാന്‍ വിലക്ക് വരും. ഇതിലൂടെ 'സ്മോക്ക് ഫ്രീ ജനറേഷന്‍' സൃഷ്ടിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിയമം പ്രാബല്യത്തില്‍ വരാന്‍ ഇനി രാജകീയ അനുമതി മാത്രം ബാക്കി. ''പ്രതിരോധം ചികിത്സയേക്കാള്‍ മികച്ചതാണ്. ഒരു തലമുറയുടെ പൊതുജനാരോഗ്യത്തിനുള്ള ഇടപെടലാണിത്,'' എന്ന് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ആരോഗ്യരംഗത്തെ തന്നെ മാറ്റുന്ന തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുകെയിലെ പ്രധാന തടയാവുന്ന മരണകാരണങ്ങളില്‍ ഒന്നാണ് പുകവലി. നിരവധി ജീവന്‍ രക്ഷിക്കാനും എന്‍എച്ച്എസ് സമ്മര്‍ദ്ദം കുറയ്ക്കാനും ഈ നിയമം സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം സ്‌കൂളുകള്‍ക്ക് പുറത്തും കളിസ്ഥലങ്ങളിലും ആശുപത്രി പരിസരത്തും കുട്ടികളോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴും പുകവലി നിരോധിക്കും. വീടുകളില്‍, പബ് ഗാര്‍ഡനുകളില്‍, കടല്‍ത്തീരങ്ങളില്‍ നിയന്ത്രണമില്ല. എങ്കിലും ബോധവത്കരണ പരിപാടികളിലൂടെ അടിക്ഷനുള്ളവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങും. പുകവലി പൂര്‍ണമായും ഇല്ലാതാക്കാനുള്ള ചരിത്രപരമായ കാല്‍വെയ്പ്പായി ഈ നിയമം വിലയിരുത്തപ്പെടുന്നു.

 
Other News in this category

 
 




 
Close Window