Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
ചാള്‍സ് രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനം മുന്‍ നിശ്ചയപ്രകാരം തന്നെ
reporter

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും രാജ്ഞി കാമിലയുടെയും നാലുദിവസത്തെ ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് ആരംഭിച്ച് വ്യാഴാഴ്ച വരെ തുടരും. വാഷിങ്ടണിലെ വെടിവയ്പിനെത്തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവയ്ക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നെങ്കിലും, മുന്‍ നിശ്ചയപ്രകാരം തന്നെ പരിപാടി നടക്കുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റുമാരുടെ ഡിന്നറിനിടെ ഉണ്ടായ വെടിവയ്പ് അമേരിക്കന്‍ ഭരണകൂടത്തെ പരിഭ്രാന്തിയിലാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും, ചെറിയ സുരക്ഷാ ക്രമീകരണ മാറ്റങ്ങള്‍ ഒഴികെ പരിപാടികള്‍ തുടരുമെന്നും ബക്കിങ്ഹാം പാലസ് അറിയിച്ചു.

അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സന്ദര്‍ശനം തുടരാന്‍ തീരുമാനമായത്. ഇതിനിടെ പ്രസിഡന്റ് ട്രംപുമായി രാജാവ് നേരിട്ട് സംസാരിക്കുകയും ചെയ്തു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് രാജാവിന്റെയും രാജ്ഞിയുടെയും സന്ദര്‍ശനം. ട്രംപ് ഒരുക്കുന്ന ഗാര്‍ഡന്‍ പാര്‍ട്ടിയിലും അത്താഴവിരുന്നിലും രാജാവ് പങ്കെടുക്കും. കൂടാതെ അമേരിക്കന്‍ കോണ്‍ഗ്രസിനെയും അഭിസംബോധന ചെയ്യും. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്കയോടൊപ്പം ബ്രിട്ടന്‍ ചേരാതിരുന്നതിനെതിരെ ട്രംപ് പലവട്ടം പരസ്യമായി പ്രതികരിച്ച സാഹചര്യത്തില്‍, സ്വീകരണങ്ങള്‍ എത്രമാത്രം ഊഷ്മളമാകും എന്ന് നയതന്ത്രലോകം ഉറ്റുനോക്കുകയാണ്.

 
Other News in this category

 
 




 
Close Window