Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി യുവാവ് കാര്‍ അപകടത്തില്‍ മരണം
reporter

ലണ്ടന്‍: മാസങ്ങള്‍ക്കുശേഷം വീണ്ടും ഒരു കാര്‍ അപകട ദുരന്തവാര്‍ത്ത യുകെയിലെ മലയാളി സമൂഹത്തെ തേടിയെത്തി. ശനിയാഴ്ച ഈസ്റ്റ് സസ്സെക്സില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ബെന്‍ഹര്‍ ബെര്‍ണാഡ് (33) അന്തരിച്ചു. വെട്ടുകാട് സ്വദേശിയായ ബെന്‍ഹര്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. വിദ്യാര്‍ത്ഥി വിസയിലാണ് അദ്ദേഹം യുകെയില്‍ എത്തിയത്. ഇപ്പോള്‍ പി.എസ്.ഡബ്ല്യു. വിസയിലാണ്. ബെക്സില്‍, ഈസ്റ്റ് സസ്സെക്സിലാണ് താമസം.

രണ്ടുവര്‍ഷം മുമ്പാണ് സ്റ്റഡി വിസയില്‍ യുകെയില്‍ എത്തിയതെന്ന് അറിയുന്നു. തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഇടവകാംഗമാണ്. അപകട വിവരം യുകെ പോലീസില്‍ നിന്ന് അറിഞ്ഞ നാട്ടിലെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ആകെ ദുഃഖത്തിലാണ്.

 
Other News in this category

 
 




 
Close Window