Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിരോധനം നിയമപരമായി
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരുന്നു. കുട്ടികളുടെ ഉന്നമനവും സുരക്ഷിതത്വവും കണക്കിലെടുത്താണ് ഈ തീരുമാനം. സ്‌കൂള്‍ സമയത്ത് ഫോണ്‍ ഉപയോഗം തടയാന്‍ നിയമത്തിന്റെ പിന്‍ബലം ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ബാര്‍ണോസ് ജാക്കി സ്മിത്ത് വ്യക്തമാക്കി.

സ്‌കൂളുകളില്‍ ഫോണ്‍ നിരോധനം നടപ്പാക്കുന്നതിന് ലീഗല്‍ ഫോഴ്‌സിന് പരിശോധനാ അധികാരം നല്‍കും. സ്‌കൂള്‍ പ്രവര്‍ത്തിസമയം മുഴുവന്‍ ഫോണ്‍ മുക്തമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഇതിനകം നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നീക്കത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. പഠന സമയത്ത് കുട്ടികള്‍ക്ക് ഫോണ്‍ ആവശ്യമില്ലാത്തതിനാല്‍ ലോക്കറുകളും മാഗ്‌നിക് ഫോണ്‍ പൗച്ചുകളും ഒരുക്കി ക്ലാസ് മുറികളില്‍ നിന്നും ഫോണുകളെ അകറ്റി നിര്‍ത്താനാണ് പദ്ധതി. പഠനാന്തരീക്ഷം മോശമാക്കാനും കുട്ടികളുടെ സ്വഭാവം വഷളാക്കാനും ഫോണുകള്‍ കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

 
Other News in this category

 
 




 
Close Window