Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
മലയാളി സംരംഭത്തിന് ആഗോള അംഗീകാരം
reporter

ലണ്ടന്‍: വിദേശത്തെ വമ്പന്‍ മദ്യ ബ്രാന്‍ഡുകളെ പിന്തള്ളി കോടഞ്ചേരി സ്വദേശിയുടെ നാടന്‍ വാറ്റ് രാജ്യാന്തര പുരസ്‌കാരം നേടി. 'ഒറ്റക്കൊമ്പന്‍' എന്ന പേരില്‍ വിപണിയിലെത്തിയ ഈ മലയാളി ബ്രാന്‍ഡ്, ബ്രിട്ടനില്‍ നടന്ന ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷനില്‍ മൂന്ന് വിഭാഗങ്ങളില്‍ വെങ്കല മെഡലുകള്‍ സ്വന്തമാക്കി.



മൂന്ന് വിഭാഗങ്ങളില്‍ നേട്ടം

ജാതിക്കാ വാറ്റ് - 84 പോയിന്റുകള്‍

നെല്ലിക്കാ വാറ്റ് - 82 പോയിന്റുകള്‍

പതിമുഖം രുചിയുള്ള ക്ലാസിക് റെഡ് - 81 പോയിന്റുകള്‍



ആഗോള മത്സരത്തില്‍ 6000 ബ്രാന്‍ഡുകളില്‍ നിന്ന് അവസാന 300-ല്‍ ഇടം പിടിച്ചാണ് ഒറ്റക്കൊമ്പന്‍ ശ്രദ്ധേയമായ നേട്ടം കൊയ്തത്.

മലയാളി കുടുംബത്തിന്റെ സംരംഭം

യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ബിനു മാണിയും ഭാര്യ ടിന്റു ജോയിയും ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്. അപ്പായീസ് ലിമിറ്റഡ് (Appayis Limited) എന്ന രജിസ്‌ട്രേഷനിലാണ് ബ്രാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. 2004-ല്‍ ലണ്ടനിലെത്തിയ ബിനു ഇപ്പോള്‍ സീനിയര്‍ നഴ്സ് മാനേജരും, 2014 മുതല്‍ നോര്‍ത്ത് ലണ്ടനിലെ ഒരു ആശുപത്രിയില്‍ മേട്രന്‍ പദവിയും വഹിക്കുന്നു.

കേരളത്തിന്റെ രുചി ലോകവേദിയില്‍

വാറ്റ് നിര്‍മ്മിക്കാനാവശ്യമായ ജാതിക്ക, നെല്ലിക്ക, മറയൂര്‍ ശര്‍ക്കര, പതിമുഖം തുടങ്ങിയവ കേരളത്തില്‍ നിന്നാണ് എത്തിക്കുന്നത്. യുകെയിലെ ഒരു ഡിസ്റ്റിലറിയിലാണ് നിര്‍മ്മാണം നടക്കുന്നത്. ലൈസന്‍സുള്ള വിദേശി ലോറന്‍സ് പ്രധാന നിര്‍മ്മാണ ചുമതല വഹിക്കുന്നു.

വിപണിയിലെ വളര്‍ച്ച

നിലവില്‍ യുകെ, അബുദാബി, മാള്‍ട്ട എന്നിവിടങ്ങളില്‍ ലഭ്യമായ ഒറ്റക്കൊമ്പന്‍, വെറും രണ്ട് വര്‍ഷം കൊണ്ട് 25,000 കുപ്പികള്‍ വിറ്റഴിച്ചു.

 
Other News in this category

 
 




 
Close Window