Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ 27 കാരിയുടെ മരണത്തില്‍ പൊലീസുകാരന് ഗുരുതര വീഴ്ച
reporter

ലണ്ടന്‍: 27 വയസ്സുകാരി കിംബര്‍ലി കാമറൂണ്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതിയായ പൊലീസുകാരന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാല്‍നടയാത്രക്കാരിയായ കിംബര്‍ലിയെ ഇടിച്ചുകൊന്ന കേസിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് ഡുത്തിക്കെതിരെ നടപടി ശക്തമാകുന്നത്.

എമര്‍ജന്‍സി കോളിനെ തുടര്‍ന്ന് അമിത വേഗതയിലാണ് അദ്ദേഹം വാഹനം ഓടിച്ചതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മാത്രമല്ല തെറ്റായ ദിശയിലൂടെയായിരുന്നു ഡ്രൈവിങ്. 2021 ഏപ്രില്‍ 16-നാണ് സംഭവം നടന്നത്. 40 മൈല്‍ വേഗപരിധിയുള്ള സ്ഥലത്ത് 60 മൈല്‍ വേഗത്തിലാണ് പൊലീസ് വാഹനം സഞ്ചരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. റോഡ് മുറിച്ച് കടക്കുകയായിരുന്ന കിംബര്‍ലിയെ ഒരു വാന്‍ മറച്ചതിനാല്‍ അമിത വേഗതയിലായിരുന്ന പൊലീസ് വാഹനം കാണാനായില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതി നിലവില്‍ ജാമ്യത്തിലാണ്.

 
Other News in this category

 
 




 
Close Window