|
കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം ടി വാസുദേവന്‍നായര്‍ വിമര്‍ശിച്ചത് സിപിഎമ്മിനെയും സര്‍ക്കാരിനെയുമാണെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. എം ടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. ആ വിമര്‍ശനം ഉള്‍ക്കൊണ്ട് ആത്മ പരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എംടി പറഞ്ഞത് ഇഎംഎസിന്റെ ഉദാഹരണമാണ്. ഇഎംഎസിന്റെ അജണ്ട അപൂര്‍ണമാണ്. ഒരു ആള്‍ക്കൂട്ടത്തെ സമൂഹമാക്കുന്നതില്‍ ഇഎംഎസ് എങ്ങനെ ശ്രമിച്ചുവെന്നാണ് അടിവരയിട്ട് പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷത്തെ ആത്മപരിശോധന നടത്തിക്കാന്‍ എം ടിയുടെ വിമര്‍ശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസന്നി?ഗ്ധമായി ഇടതുപക്ഷത്തെ തന്നെയാണ് വിമര്‍ശിച്ചത്. എം ടി വലിയൊരു അവസരമാണ് തന്നിട്ടുള്ളത്. ഇതിനെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മാധ്യമങ്ങളുടെ ട്വിസ്റ്റും ഒന്നുമില്ലാതെ സ്വീകരിക്കണമെന്നാണ് പറയാനുള്ളതെന്നും എന്‍എസ് മാധവന്‍ കൂട്ടിച്ചേര്‍ത്തു. |