|
അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതെന്ന് കോണ്‍?ഗ്രസ് നേതാവ് ശശി തരൂര്‍. പുരോഹിതരല്ല പ്രധാന മന്ത്രിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നതെന്നും അതില്‍ രാഷ്ട്രിയ അര്‍ത്ഥം കാണണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനാണെന്നും രാഷ്ട്രീയം കളിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താന്‍ രാമക്ഷേത്രത്തില്‍ പോകും ശശി തരൂര്‍ വ്യക്തമാക്കി. ഈ അവസരത്തില്‍ അല്ല പോകേണ്ടതെന്നും ഒരു പാര്‍ട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോള്‍ ചടങ്ങ് നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദുക്കള്‍ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്നും പാര്‍ട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനമെന്നും ശശി തരൂര്‍ പറഞ്ഞു. |