Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേന്ദ്രത്തിന് എതിരേ ഇടതുപക്ഷം ഒന്നിച്ച് ഡല്‍ഹിയില്‍ സമരത്തിന്: ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല സമരമെന്ന് പിണറായി
Text By: Team ukmalayalampathram

റായി നാളെ ഡല്‍ഹിയില്‍ കേരളം സവിശേഷമായ സമരമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ആരെയും തോല്‍പ്പിക്കാനല്ല സമരം, തോറ്റു പിന്മാറുന്നതിനുപകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. രാജ്യം മുഴുവന്‍ പിന്തുണയുമായി കേരളത്തോടൊപ്പമുണ്ട്. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് കക്ഷിരാഷ്ട്രീയ മുഖം നല്‍കി കാണാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.


ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഡല്‍ഹിയിലെ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരം. മന്ത്രിസഭാംഗങ്ങളും എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കും. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിലയിടങ്ങളില്‍ ലാളനയും മറ്റിടങ്ങളില്‍ പീഡനവുമെന്നതാണ് കേന്ദ്രത്തിന്റെ നയം.


നാളത്തെ സമരത്തില്‍ രാജ്യമൊന്നാകെ കേരളത്തിനൊപ്പം അണിചേരുമെന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. എന്നാല്‍. ചില കേന്ദ്രനടപടികള്‍ മൂലം ആശയത്തിന്റെ അന്തസ്സ് ചോര്‍ന്നു പോകുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ കേരളമൊരു സവിശേഷമായ സമരമാണ് നടത്തുന്നത്. സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാര്‍ലമെന്റംഗങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. രാജ്യത്ത് 17 സംസ്ഥാനങ്ങളാണ് ബി.ജെ.പി നേരിട്ടോ അല്ലാതെയോ ഭരിക്കുന്നത്. ഈ 17 ഇടങ്ങളില്‍ ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

 
Other News in this category

 
 




 
Close Window