ലണ്ടന്‍: എയര്‍പോര്‍ട്ടുകളില്‍ മീറ്റ്-ആന്‍ഡ്-ഗ്രീറ്റ് പാര്‍ക്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസും എയര്‍പോര്‍ട്ട് അതോറിറ്റികളും മുന്നറിയിപ്പ് നല്‍കി. അനൗദ്യോഗിക ഓപ്പറേറ്റര്‍മാര്‍ ഓണ്‍ലൈനില്‍ പരസ്യം ചെയ്ത് ഉപഭോക്താക്കളെ വലയിലാക്കുന്നതും, വാഹനങ്ങള്‍ മോഷണം പോകുന്നതും, കേടുപാടുകള്‍ സംഭവിക്കുന്നതും, പിഴ ലഭിക്കുന്നതും പതിവായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഹീത്രോ വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് സേവനം ഉപയോഗിച്ച ടെറന്‍സ് ബാക്സ്റ്ററിന്റെ കാര്‍ മോഷണം പോയ സംഭവം ഏറ്റവും ഒടുവിലത്തെ പരാതിയാണ്. കുടുംബസമേതം അവധിക്കാല യാത്രയ്ക്കായി പോയപ്പോള്‍, ക്ഷ109 നല്‍കി കുറഞ്ഞ നിരക്കില്‍ ലഭിച്ച സേവനം തെരഞ്ഞെടുത്തെങ്കിലും, തിരിച്ചെത്തിയപ്പോള്‍ കാര്‍ കാണാതെയായിരുന്നു. കമ്പനി ഇന്‍ഷുറന്‍സ് വഴി ക്ലെയിം നല്‍കണമെന്ന് പറഞ്ഞ് ഉത്തരവാദിത്തം ഒഴിവാക്കി.
ട്രസ്റ്റ്‌പൈലറ്റിലെ അവലോകനങ്ങള്‍ പ്രകാരം, 'പാര്‍ക്ക് അറ്റ് എയര്‍പോര്‍ട്ട്' പോലുള്ള ചില കമ്പനികളില്‍ വാഹന മോഷണം, താക്കോല്‍ നഷ്ടം, പാര്‍ക്കിംഗ് ലംഘനങ്ങള്‍ക്ക് പിഴ, ഡഘഋദ ചാര്‍ജ് അടയ്ക്കാത്തത് തുടങ്ങിയ പ്രശ്‌നങ്ങള്‍ നിരവധി യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കമ്പനി സംഘടിത ക്രിമിനല്‍ സംഘങ്ങളാണ് പിന്നില്‍ എന്ന് ആരോപിച്ചെങ്കിലും, തെളിവുകളുടെ അഭാവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.
വിമാനത്താവള ഹോട്ടലുകളുടെ കാര്‍ പാര്‍ക്കുകളില്‍ വാഹനങ്ങള്‍ സ്വീകരിച്ച്, പിന്നീട് വിമാനത്താവള പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്ന രീതികളും ചില ഓപ്പറേറ്റര്‍മാര്‍ സ്വീകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ ഗ്രൂപ്പായ വിച്ച് നടത്തിയ അന്വേഷണത്തില്‍ ചില താരതമ്യ വെബ്സൈറ്റുകള്‍ വിശ്വാസ്യതയില്ലാത്ത പാര്‍ക്കിംഗ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. മോശം അവലോകനങ്ങള്‍ വന്നാല്‍ പേരുമാറ്റി വീണ്ടും പ്രവര്‍ത്തിക്കുന്ന രീതിയാണ് ഇവരുടെ തന്ത്രമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തട്ടിപ്പുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ഹീത്രോ വിമാനത്താവളം ബ്രിട്ടീഷ് പാര്‍ക്കിംഗ് അസോസിയേഷന്‍ ആരംഭിച്ച അംഗീകൃത മീറ്റ്-ആന്‍ഡ്-ഗ്രീറ്റ് ഓപ്പറേറ്റര്‍ സ്‌കീം (അങഏഛ) പദ്ധതിയില്‍ ഒപ്പുവച്ചു. പോലീസ് ക്രൈം പ്രിവന്‍ഷന്‍ ഇനിഷ്യേറ്റീവിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബര്‍മിംഗ്ഹാം വിമാനത്താവളവും ഇതിനോടകം ചേര്‍ന്നിട്ടുണ്ട്.
മിക്ക വിമാനത്താവളങ്ങളിലും അംഗീകൃത ഓപ്പറേറ്റര്‍മാരുടെ പട്ടിക ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. യാത്രക്കാര്‍ സേവനം ബുക്ക് ചെയ്യുന്നതിന് മുമ്പ് അവലോകനങ്ങള്‍ പരിശോധിക്കുകയും, പോലീസ് സുരക്ഷാ പരിശോധനയില്‍ വിജയിച്ച പാര്‍ക്ക് മാര്‍ക്ക് ലോഗോ ഉണ്ടോ എന്ന് ഉറപ്പാക്കുകയും വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശരാശരിയേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ഇടപാടുകള്‍ക്ക് പിന്നില്‍ തട്ടിപ്പുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ വ്യക്തമാക്കി