ലണ്ടന്‍: ബ്രിട്ടീഷ് പൗണ്ടിനും യുഎസ് ഡോളറിനുമെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് റെക്കോര്‍ഡ് താഴ്ന്ന നിലയിലെത്തി.
- ഡിസംബര്‍ 10-ന് പൗണ്ടിന്റെ മൂല്യം 120 രൂപ കടന്നപ്പോള്‍, ഇപ്പോള്‍ 121.26 രൂപയിലാണ് വിനിമയം.
- യുഎസ് ഡോളറിനെതിരെ രൂപ 90.55 എന്ന നിരക്കിലേക്ക് ഇടിഞ്ഞത് രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ റെക്കോര്‍ഡ് താഴ്ന്ന നിലയാണ്.
- മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രൂപയുടെ ഇടിവ് തുടര്‍ച്ചയായി തുടരുകയാണ്.
കറന്‍സിയുടെ ഇടിവിന് പിന്നിലെ കാരണങ്ങള്‍
- യുഎസ് വ്യാപാര കരാറിലെ കാലതാമസം, ദുര്‍ബലമായ മൂലധന ഒഴുക്ക്, വ്യാപാര കമ്മി എന്നിവ പ്രധാന ഘടകങ്ങള്‍.
- ഡോളറിനായുള്ള ശക്തമായ കോര്‍പ്പറേറ്റ് ഡിമാന്‍ഡ്, യുഎസ് കയറ്റുമതിയില്‍ 50% ഉയര്‍ന്ന താരിഫ് എന്നിവയും ഇടിവിന് കാരണമായി.
- വിദേശ നിക്ഷേപകര്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന പതിവും രൂപയുടെ തകര്‍ച്ചയെ വേഗത്തിലാക്കി.
ആഗോള താരതമ്യം
- ഈ വര്‍ഷം മാത്രം രൂപ 5% ത്തിലധികം ഇടിഞ്ഞു.
- 31 പ്രധാന കറന്‍സികളില്‍ മൂന്നാമത്തെ മോശം പ്രകടനം കാഴ്ചവച്ച കറന്‍സിയായി രൂപ മാറി.
- ടര്‍ക്കിഷ് ലിറയും അര്‍ജന്റീന പെസോയും മാത്രമാണ് രൂപയെക്കാള്‍ മോശം നിലയില്‍.
ആര്‍ബിഐ ഇടപെടലും പ്രത്യാഘാതങ്ങളും
- റിസര്‍വ് ബാങ്ക് ഇടപെട്ടിട്ടും രൂപ 88.80 ലെവലിനു മുകളില്‍ ദുര്‍ബലമായി.
- ഡോളറിന് 90 കടന്നതോടെ ആര്‍ബിഐയുടെ പിന്തുണ ശക്തമല്ലാതായതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
- പ്രവാസികള്‍ക്കും കയറ്റുമതിക്കാര്‍ക്കും ഇത് ചാകരക്കാലമായപ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്കും ഇറക്കുമതിക്കാര്‍ക്കും തിരിച്ചടിയായി.
- യുകെയിലും യൂറോപ്പിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ കൂടുതല്‍ രൂപ വേണ്ടിവരുന്നു.
മുന്നറിയിപ്പ്
- ക്രിസ്മസ്‌ന്യൂ ഇയര്‍ സീസണ്‍ കഴിയുന്നതുവരെ രൂപ ഇടിഞ്ഞുതന്നെ നില്‍ക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.
- നാട്ടിലേക്ക് പണം അയക്കാന്‍ കാത്തിരുന്ന പ്രവാസികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യം ഏറ്റവും അനുയോജ്യമാണെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു