Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
ആഷ്‌ലി കൊടുങ്കാറ്റിയില്‍ യുകെയില്‍ പരക്കെ നാശനഷ്ടം
reporter

ഗ്ലാസ്‌ഗോ: ആഷ്ലി കൊടുങ്കാറ്റ് വീശിയടിച്ച സ്‌കോട്?ലന്‍ഡിന്റെ പ്രദേശങ്ങളില്‍ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. അബര്‍ഡീനിനും ഓര്‍ക്ക്നിക്കും ഇടയില്‍ ഫെറി ബോട്ടില്‍ വീണു പരുക്കേറ്റ യാത്രക്കാരനെ എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. അബര്‍ഡീന്‍ ബീച്ചില്‍ പ്രതികൂല കാലാവസ്ഥയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട 3 പേരെ കോസ്റ്റ് ഗാര്‍ഡും സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വീസും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും ബീച്ചില്‍ തങ്ങിയവരെ അധികൃതര്‍ ഇടപെട്ട് ഒഴിപ്പിച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ 250 ഓളം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. ഫെറി സര്‍വീസുകള്‍ക്ക് പുറമേ ട്രെയിന്‍, വിമാന സര്‍വീസുകളും തടസ്സപ്പെട്ടു. ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ കാറ്റിനെ തുടര്‍ന്ന് വിമാനങ്ങള്‍ ആകാശത്ത് ഏറെനേരം വട്ടമിട്ട് പറന്നതിനുശേഷമാണ് ലാന്‍ഡ് ചെയ്തത്. സ്‌പെയിനില്‍ നിന്ന് എത്തിയ വിമാനം ഒരു മണിക്കൂറോളം വൈകിയാണ് നിലത്തിറങ്ങാനായത്. ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടിലും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുമായി ഡസന്‍ കണക്കിന് വിമാനങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

ഫെറി ഓപ്പറേറ്ററായ കാല്‍മാക്കിന്റെ കപ്പലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍വീസുകളും ഞായറാഴ്ച റദ്ദാക്കിയിരുന്നു. അരാന്‍, ബ്യൂട്ട്, ലൂയിസ്, ഹാരിസ് എന്നിവയുള്‍പ്പെടെയുള്ള ദ്വീപുകളിലേക്കുള്ള സര്‍വീസുകളും ഉപേക്ഷിച്ചു. ഡൂനൂണ്‍-ഗൗറോക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെസ്റ്റേണ്‍ ഫെറിസും ഞായറാഴ്ച വൈകിട്ട് സര്‍വീസ് നിര്‍ത്തിവച്ചു, പി ആന്‍ഡ് ഒ ഫെറീസ് നോര്‍ത്തേന്‍ അയര്‍ലന്‍ഡിലെ ലാര്‍ണിനും സ്‌കോട്?ലന്‍ഡിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്ത് കെയ്ന്‍രിയനും ഇടയില്‍ നടത്തിയിരുന്ന കപ്പല്‍യാത്രയും റദ്ദാക്കി. സ്‌കോട്?ലന്‍ഡിലെ ചില ട്രെയിനുകളും റദ്ദാക്കി, മറ്റുള്ളവയില്‍ മിക്കതും വേഗ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ഓടിയത്. സാള്‍ട്ട്കോട്ട്സിലെ കടല്‍ഭിത്തിക്ക് മുകളേക്ക് ഉയര്‍ന്ന തിരമാലകള്‍ ഓവര്‍ഹെഡ് ലൈനുകളില്‍ എത്തിയതിനാല്‍ കില്‍വിനിംഗിനും ലാര്‍ഗ്സ്-ആര്‍ഡ്രോസനുമിടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ സ്‌കോട്ട്റെയില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് മരങ്ങളും ചില്ലകളും വീണു കിടന്ന ഇടങ്ങളില്‍ അവ നീക്കം ചെയ്ത ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. ഇതിനായി മല്ലൈഗ്, ഒബാന്‍ ലൈനുകളില്‍ റെസ്പോണ്‍സ് ടീമുകള്‍ പട്രോളിങ് നടത്തി.

 
Other News in this category

 
 




 
Close Window