Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
വിവാഹത്തിന് രണ്ടു ദിവസത്തെ അവധി ചോദിച്ചു, നിഷേധിച്ച് ബ്രിട്ടീഷ് കമ്പനി
reporter

ലണ്ടന്‍: വിവാഹിതനാകാന്‍ ഒരുങ്ങുന്ന ജീവനക്കാരന്‍ സമര്‍പ്പിച്ച രണ്ടു ദിവസത്തെ ലീവ് അഭ്യര്‍ത്ഥന നിരസിച്ച ബ്രിട്ടീഷ് കമ്പനി സിഇഒയ്ക്ക് വ്യാപക വിമര്‍ശനം. മാര്‍ക്കറ്റിംഗ് സ്ഥാപനമായ സ്‌കെയില്‍ സിസ്റ്റംസിന്റെ സിഇഒ ലോറന്‍ ടിക്നര്‍ ആണ് ലീവ് അഭ്യര്‍ത്ഥന നിരസിച്ചുകൊണ്ടുള്ള കര്‍ശന നിലപാടിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ വിവാദം സൃഷ്ടിച്ചത്. ലോറന്‍ ടിക്നര്‍ തന്നെയാണ് തന്റെ നടപടിയെക്കുറിച്ച് ത്രെഡ്സില്‍ പങ്കുവെച്ചത്. പകരക്കാരനെ പരിശീലിപ്പിക്കാത്തതിനാല്‍ രണ്ടുദിവസത്തെ അവധിക്ക് അപേക്ഷിച്ച ജീവനക്കാരന് താന്‍ അവധി നല്‍കിയില്ല എന്നാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് തന്റെ കമ്പനിക്ക് ഒരു നയം ഉണ്ടെന്നും ഇത് ചിലപ്പോള്‍ കാഴ്ചക്കാരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരിക്കാം എന്നും അവര്‍ പോസ്റ്റില്‍ കുറിച്ചിരുന്നു.

മുന്‍പ് രണ്ടാഴ്ച കാലത്തോളം ഇതേ ജീവനക്കാരന്‍ അവധിയെടുത്തിരുന്നെന്നും എന്നാല്‍ അന്ന് പകരക്കാരനെ വേണ്ടവിധത്തില്‍ പരിശീലിപ്പിച്ചില്ല എന്നുമാണ് അവധി നിഷേധിച്ചതിന് പിന്നിലെ കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. വളരെ വേഗത്തിലാണ് ഇവരുടെ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. 2.9 ദശലക്ഷത്തിലധികം ആളുകള്‍ പോസ്റ്റ് കാണുകയും നിരവധി പേര്‍ തങ്ങളുടെ പ്രതികരണം അറിയിക്കുകയും ചെയ്തു. ഒട്ടും മനസ്സാക്ഷിയില്ലാതെ ജീവനക്കാരന്റെ അവധി നിഷേധിച്ചതിന് നിരവധിപ്പേര്‍ ടിക്നറെ വിമര്‍ശിച്ചു. ഒരാളുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ സമയങ്ങളില്‍ തന്നെ ഇത്തരത്തില്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നത് അംഗീകരിക്കാന്‍ ആകില്ല എന്നായിരുന്നു പലരും കുറിച്ചത്.

ഇത്രമാത്രം സാങ്കേതികമായി പെരുമാറുന്ന ഒരു വ്യക്തിയുടെ കൂടെ എങ്ങനെ ആളുകള്‍ ജോലി ചെയ്യുമെന്നും നിരവധി പേര്‍ സംശയം പ്രകടിപ്പിച്ചു. പകരക്കാരനെ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്വം എങ്ങനെ ജീവനക്കാരന്റേതാകുമെന്നും നിരവധി പേര്‍ ചോദിച്ചു. കൂടാതെ രണ്ടുദിവസത്തേക്ക് ഒരു ജീവനക്കാരനില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കാത്ത പ്രോജക്ടുകളാണ് നിങ്ങളുടെ സ്ഥാപനം ചെയ്യുന്നതെങ്കില്‍ അതില്‍പരം പരാജയം വേറെ ഇല്ലെന്നും ആളുകള്‍ അഭിപ്രായ പ്രകടനം നടത്തി.

 
Other News in this category

 
 




 
Close Window