സാവിത്രിയമ്മ നല്ല ഉറക്കത്തിലാണ്, ശ്യാമളയും. പക്ഷേ, സൗമ്യയ്ക്ക് ഒരു പോള കണ്ണടയ്ക്കാന്‍ കഴിയുന്നില്ല. വല്ലാത്ത ഉഷ്ണം, തലയും പാദവും ഒരു പോലെ പൊള്ളുന്നു. ഫാനിനു വേഗം പോരെന്നു തോന്നി. റെഗുലേറ്ററില്‍ കൈ തൊട്ടപ്പോള്‍ അതു ഫുള്‍ സ്പീഡിലാണെന്നു ബോധ്യമായി. ഫ്രിഡ്ജ് തുറന്ന് ഐസ് വാട്ടറെടുത്ത് വായിലേക്ക് കമിഴ്ത്തി. നാക്ക് മരവിച്ചു പോയി. കാലുകളെ വലിച്ചിഴച്ച് ബാത്ത്‌റൂമിലെത്തിച്ചു. അവിടെനിന്ന് ബെഡ്ഡിലേക്കും. കുറേ നേരമായി ഇത് ആവര്‍ത്തിക്കുന്നു. വീണ്ടും മൊബൈല്‍ കൈയിലെടുത്തു. ആര്‍ത്തിയോടെ സ്‌ക്രീനിലേക്കു നോക്കി. രമണന്റെ മിസ്ഡ് കോളില്ലെന്ന് ഞടുക്കത്തോടെ അവള്‍ തിരിച്ചറിഞ്ഞു. എന്തു ചെയ്യും? ഇനി ആരെ വിളിക്കും! പലരെയും വിളിച്ചാല്‍ അതൊരു വാര്‍ത്തയായി തിരിഞ്ഞു കൊത്തും... വിളിക്കാതിരുന്നാല്‍... മണി പന്ത്രണ്ട്, ക്ലോക്കിലെ കിളി കൃത്യം നിര്‍വഹിച്ചു. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പിന്നെ ധൃതിയില്‍ കോള്‍ രജിസ്റ്റര്‍ പരതി. സീമയുടെ നമ്പറെടുത്ത് കുത്തി. പൊന്നന്‍ ഡ്യൂട്ടിയിലാണോ? ആവോ.... അനിയത്തിയുടെ ഭര്‍ത്താവാണെന്നു പറഞ്ഞിട്ടു കാര്യമില്ല. ആള് ശരിയല്ല. സ്ഥാനത്തും അസ്ഥാനത്തും അശ്ലീലം പറയുന്ന ശീലം. കൊല്ലുന്ന നോട്ടവും. സീമയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്നു കരുതിയാണ് താന്‍ ഒന്നും പ്രകടിപ്പിക്കാത്തതെന്നു മാത്രം. പൊന്നന്‍ ഫോണെടുക്കല്ലേന്നുള്ള പ്രാര്‍ഥനയോടെ സൗമ്യ മൊബൈല്‍ ചെവിയോടു ചേര്‍ത്തു പിടിച്ചു. ഹൃദയാതാളം മുറുകുന്നതായി അവള്‍ക്കു തോന്നി. ചവിട്ടി നില്‍ക്കുന്ന ഭൂമി തലകീഴായി മറിയുകയാണോ? റിങ് ചെയ്തു തീരുന്നതു വരെ കാത്തുനിന്നിട്ടും പ്രയോജനമുണ്ടായില്ല. ഫോണ്‍ സൈലന്‍ഡിലായിരിക്കും. അല്ലെങ്കില്‍ എടുക്കാതെ വഴിയില്ല. ഒരിക്കല്‍ക്കൂടി ശ്രമിച്ചു നോക്കി. ''ഹലോ... സൗമ്യേച്ചി എന്താ ഈ രാത്രിയില്‍...'' മറുതലയ്ക്കല്‍ പവന്‍കുമാറെന്ന പൊന്നന്‍. സൗമ്യം ആദ്യം ഒന്നു പതറി. ഇവനോട് എന്തു പറയും? രാത്രി വിളിച്ചുണര്‍ത്തിയിട്ട് ഒന്നുമില്ലെന്നു പറഞ്ഞാല്‍... ''അത്... അത്... സീമ എന്തിയേ...?'' സൗമ്യ വിക്കി ''അവള്‍ നല്ല ഉറക്കത്തിലാ... കഴിഞ്ഞ ഒരാഴ്ചയായി എനിക്കു നൈറ്റ് ഡ്യൂട്ടിയായിരുന്നു... നൈറ്റ് പട്രോളിങ്ങിനു പോകുമ്പോള്‍ എസ്‌ഐക്കു ഞാന്‍ കൂടിയുണ്ടെങ്കിലേ ധൈര്യം വരൂ. അല്ല, അങ്ങേരെ പറഞ്ഞിട്ടു കാര്യമില്ല. സിഐ പറഞ്ഞേല്‍പ്പിച്ചാല്‍ പിന്നെ പുള്ളിക്കാരന്‍ എന്തു ചെയ്യും? അല്ല അതു പോട്ടെ..., അതുകൊണ്ട് കിടപ്പറ കാര്യങ്ങള്‍ക്ക് ഒരാഴ്ചത്തെ പെന്‍ഡിങ് വന്നു. ഏതായാലും ആ കുടിശിക ഞങ്ങള്‍ കുറേശെമായി തീര്‍ത്തു വരികയാ... അതാ സീമയ്ക്ക് വല്ലാത്ത ക്ഷീണം... എനിക്ക് ഇതൊന്നും പുത്തരിയല്ല. ഞാന്‍ ആരാ മോന്‍....'' പൊന്നന്‍ പറഞ്ഞുകൊണ്ടേയിരുന്നു. സൗമ്യയ്ക്കു കലി കയറി. വൃത്തികെട്ടവന്‍... ചേച്ചിയോടല്ലേ അനിയത്തിയുടെ കിടപ്പറക്കഥ പറയുന്നത്.... സൗമ്യ പിറുപിറുത്തു. ''സൗമ്യേച്ചി എന്താ പറഞ്ഞത്....'' പ്രായത്തില്‍ പൊന്നനെക്കാള്‍ മൂന്നു വയസിന് ഇളയതാണ് സൗമ്യ. സ്ഥാനമനുസരിച്ച് ചേച്ചിയാണെന്നു മാത്രം. ''സൗമ്യയെ ഒന്നൂ വിളിച്ചേ. എനിക്ക് അവളോട് ഒരു കാര്യം പറയാനുണ്ട്....'' ''എന്തിനാ അവളെ വിളിക്കുന്നത്. സൗമ്യേച്ചിക്ക് എന്തു വേണേലും എന്നോടു പറയമാല്ലോ.... സൗമ്യേച്ചിയുടെ സ്വഭാവഗുണം മാത്രമേ സീമയ്ക്കു കിട്ടിയിട്ടുള്ളൂ.... ബോഡി ഷെയ്പ്പ് തീരെയില്ല.... രമണേട്ടനാണെങ്കില്‍ ഇതിന്റെയൊന്നും ആവശ്യവുമില്ല. ഫുള്‍ ടൈം ഭക്തനല്ലേ, എപ്പോഴും നോയമ്പും... ആ... എറിയുന്നവന്റെ കൈയില്‍ ദൈവം കല്ല് കൊടുത്തില്ല...'' പൊന്നന്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു. ''നീ ഫോണ്‍ സീമയ്ക്കു കൊടുത്തേ....'' സൗമ്യയുടെയ ശബ്ദം കനത്തപ്പോള്‍ പൊന്നന്‍ പതറി. ''എന്താ ചേച്ചീ, ശബ്ദത്തിന് ഒരു മാറ്റം...?'' ''പറയേണ്ടതു പോലെ പറഞ്ഞില്ലെങ്കില്‍ ശബ്ദത്തിനു മാത്രമല്ല, എന്റെ സ്വഭവാവവും മാറും. മിണ്ടാതിരിക്കുകയാണെന്നു കരുതി മണ്ടയിലോട്ടു കയറരുത്. അറിയാമല്ലോ എന്റെ സ്വഭാവം...'' സൗമ്യ കയര്‍ത്തു. ''ഒരു സിവില ഓഫീസറോടാണ് സംസാര്കകുന്നതെന്ന് ഓര്‍മ വേണം....'' പൊന്നനും വിട്ടുകൊടുത്തില്ല. ''ആ ഓര്‍മ എല്ലാവര്‍ക്കും ഉള്ളതു നന്ന്....'' സംസാരം കേട്ട് സീമ ഉണര്‍ന്നു. ''ആരാ, എന്താ...?'' കൈകള്‍ നീട്ടിക്കുടഞ്ഞ് കോട്ടുവായിട്ടുകൊണ്ട് അവള്‍ ചോദിച്ചു. ''നിന്റെ ചേച്ചി... ആ മുരുകസ്വാമിയുടെ ഭാര്യ... ഹരോ ഹര...'' മൊബൈല്‍ സീമയ്ക്കു നേരേ നീട്ടിയിട്ട് പൊന്നന്‍ ബാത്ത്‌റൂമിലേക്കു കയറി. ടാപ്പ് തുറന്നു. വെള്ളം അലച്ചുതല്ലി ബക്കറ്റിലേക്കു വീഴുന്ന ശബ്ദം സൗമ്യയുടെ കാതില്‍ വരെയെത്തി. ഒരു ഡോസ് കൊടുത്തപ്പോള്‍ പകുതി വിഷമം മാറി. കുറച്ചു നാളായി അവന്റെ ഈ സൂക്കേട് തുടങ്ങിയിട്ട്. ആദ്യമൊക്കെ കൊല്ലുന്ന നോട്ടമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ വൃത്തികേട് പറയാനും തുടങ്ങി. അച്ഛനോടൊന്നു സൂചിപ്പിച്ചാ മതി, അവന്റെ എല്ലാ പല്ലും തല്ലിക്കൊഴിക്കും. മകളുടെ ഭര്‍ത്താവാണെന്നൊന്നും നോക്കില്ല. ''എന്താ ചേച്ചീ രാത്രിയില്‍... ചേച്ചി എവിടെയാ വീട്ടിലോ അതോ ഹോസ്പിറ്റലിലോ...?'' സൗമ്യ ചോദിച്ചു. ''ഞാന്‍ വീട്ടിലാ... എടീ മോളേ, രമണേട്ടന്‍ ഇതുവരെ എത്തിയില്ല. എനിക്കെന്തോ പേടിയാവുന്നു...'' ''ചേച്ചി തനിച്ചാണോ? അമ്മ ഇല്ലേ അവിടെ. പിന്നെ ആ വേലക്കാരി ശ്യാമളയും...'' സീമ സംശയം പ്രകടിപ്പിച്ചു. ''അതൊന്നുമല്ല... രമണേട്ടന്‍...'' ഇത്തിരി ശബ്ദം താഴ്ത്തിയിട്ടു ചോദിച്ചു. ''അടുത്ത് പൊന്നന്‍ ഉണ്ടോ?'' ''ഇല്ല, ബാത്ത്‌റൂമിലാ...'' ''ഞാന്‍ പറയാന്‍ പോകുന്ന കാര്യം തത്കാലം പൊന്നന്‍ അറിയണ്ട... അവനൊരു കരക്കമ്പിയാ, നാടുനീളെ പറഞ്ഞു നടക്കും...'' ''ചേച്ചി ധൈര്യമായിട്ട് പറഞ്ഞോ...'' രമണന്‍ പിണങ്ങിപ്പോകാനുണ്ടായ കാര്യം സൗമ്യ വിശദമായി പറഞ്ഞു. ''ചേച്ചീ, ഇന്നത്തെ കാലത്ത് ഇതൊക്കെ വലിയ കാര്യമാണോ... എന്താണെന്നു വച്ചാല കൊടുത്ത് ശ്യാമളയെ പറഞ്ഞു വിട്.... അല്ലെങ്കില്‍ നല്ല ഡോക്ടറെ കണ്ട് അബോര്‍ട്ട് ചെയ്യിക്ക്... വെറുതേ നമ്മള്‍ എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്...'' ''പറഞ്ഞപ്പോള്‍ എല്ലാം തീര്‍ന്നു പോയോ...'' ''രമണേട്ടന്‍ അല്ല അതിനുത്തരവാദിയെന്നു ചേച്ചിക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തു പ്രശ്‌നം?'' ''പ്രശ്‌നങ്ങള്‍ പലതാണ്...'' സൗമ്യ നെടുവീര്‍പ്പിട്ടു. ''അമ്മ കാര്യങ്ങള്‍ അറിഞ്ഞില്ലേ?'' സീമ ചോദിച്ചു. ''അമ്മ അറിഞ്ഞു, അഥാ കാര്യങ്ങള്‍ ഇത്ര വഷളായത്. എനിക്കെന്തോ പേടിയാകുന്നു....'' സൗമ്യയുടെ ശബ്ദം പതറി. ''ടെന്‍ഷനിട്ച്ച് ചേച്ചി വെറുതേ ബിപി കൂട്ടാതെ... ഡേറ്റ് ഇങ്ങടുത്തു, പറഞ്ഞേക്കാം. പ്രാര്‍ഥനയുമായി കഴിഞ്ഞുകൂടേണ്ട സമയത്ത് ഓരോ പുലിവാല് പിടിക്കാതെ... രമണേട്ടന്‍ എങ്ങോട്ടും പോകില്ല. നേരം വെളുത്ത് ചേച്ചി ഉണരുമ്പോള്‍ നോക്കിക്കോ, മണേട്ടന്‍ ചേച്ചീടെ മുന്നില്‍ നില്‍ക്കും. അന്നേരത്തെ സങ്കടത്തിന് ഇറങ്ങിപ്പോയെന്നേയുള്ളൂ...'' ''സരിതയുടെ വീട്ടില്‍ വിളിച്ചാലോ'' സൗമ്യ ചോദിച്ചു. ''ചേച്ചി ഇപ്പോള്‍ എങ്ങോട്ടും വിളിക്കേണ്ട. കിടന്ന ഉറങ്ങാന്‍ നോക്ക്. ഞാന്‍ വിളിച്ചോളാം. അവളുടെ ഫോണ്‍ കേടാ. നന്ദേട്ടന്റെ ഫോണില്‍ വിളിക്കാം...'' ബക്കറ്റില്‍ വെള്ളം വീഴുന്ന ശബ്ദം നിലച്ചപ്പോള്‍ സീമ മൊബൈല്‍ കട്ട് ചെയ്തു. ''എന്താ രാത്രിയില്‍ ചേച്ചിയും അനിയത്തിയും കൂടി പുന്നാരം?'' നനഞ്ഞ തോര്‍ത്തുകൊണ്ട് ശരീരം തോര്‍ത്തിക്കൊണ്ടും ശരീരം ആവര്‍ത്തിച്ചു തുടച്ചുകൊണ്ടും പൊന്നന്‍ ചോദിച്ചു. മറുപടിയൊന്നും പറയാതെ ചുണ്ടുകൊണ്ട് ഗോഷ്ടി കാണിച്ച് സീമ ബാത്ത്‌റൂമില്‍ കയറി വാതില്‍ അടച്ചു. മടങ്ങിയെത്തുമ്പോള്‍ പൊന്നന്‍ ഉറക്കത്തിലേക്കു വഴുതിവീണുകഴിഞ്ഞിരുന്നു. സീമയ്കക് ഉറക്കം വന്നില്ല. രമണേട്ടന്‍ വല്ല അവിവേകവും കാണിക്കുമോ? ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്ക്‌പെടുമെന്ന ഭാരത്താല്‍... മനസിനു തീരെ കട്ടിയില്ലാത്ത ആളാണ്. കൊച്ചുകുട്ടികളുടെ രീതിയിലാണ് പിണക്കവും ഇണക്കവും. ചിന്തകളില്‍ തീപ്പൊരി ചിതറിയപ്പോള്‍ സീമ ചാടിയെഴുന്നേറ്റു. അനിയത്തി സരിതയോട് സംസാരിക്കാനായി അവള്‍ നന്ദന്റെ ഫോണില്‍ വിളിച്ചു. ''നന്ദാ ഞാനാ, സീമ...'' ''നമ്പര്‍ ഞാന്‍ ഫീഡ് ചെയ്തിട്ടുണ്ടേ...'' ''നന്ദന്‍ എവിടെയാ?'' ''ഞാന്‍ ഉത്സവപ്പറമ്പിലാ.... ദിവ്യ ഉണ്ണയുടെ ഭരതനാട്യം കാണുന്നു. നല്ല സ്‌റ്റൈലന്‍ പ്രകടനം. വന്നതു നന്നായി....'' ''സരിത തനിച്ചല്ലേ വീട്ടില്‍...'' ''ഞാന്‍ ദൂരെയൊന്നുമല്ലല്ലോ, ഏറ്റുമാനൂര്‍ ക്ഷേത്രത്തിലല്ലേ... പതിവിനു വിപരീതമായി ഇഥ്തവണ തിരുവിഴയുടെ നാദസ്വരക്കച്ചേരിയുമുണ്ട്. ഭരതനാട്യം കഴിഞ്ഞാല്‍ ഉടന്‍ കച്ചേരിയാ.. കേള്‍ക്കാതിരിക്കാന്‍ പറ്റുമോ? അവളെ ഞാന്‍ ആവുന്നത്ര വിളിച്ചതാ... ഉറക്കമൊഴിക്കാന്‍ വയ്യാത്രെ....'' സീമയ്ക്കു കലി കയറി. ഇയാളുടെ കൂടെ എങ്ങനെ അവള്‍ ജീവിച്ചു പോകുന്നു. ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്തൊക്കെ പോകുന്ന ശീലം എങ്ങനെ മാറ്റിയെടുക്കാനാണ്. ഓരോ വിധി... ''നന്ദാ രമണേട്ടനെ കണ്ടായിരുന്നോ?'' ''ഇല്ല...'' ''വിളിച്ചായിരുന്നോ?'' ''രണ്ടു ദിവസം മുന്‍പ് വിളിച്ചു, അതായത് കഴിഞ്ഞ ഞായറാഴ്ച. അപ്പോള്‍ ഞാന്‍ മട്ടന്നൂരിന്റെ തായമ്പക കേട്ടുകൊണ്ടിരുന്നതു കാരണം കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല.'' സംഭാഷണം നീട്ടിക്കൊണ്ടു പോയിട്ടു കാര്യമില്ലെന്നു തോന്നിയതുകാരണം അവള്‍ ചുവന്ന ബട്ടണില്‍ നഖം കൊണ്ടു തൊട്ടു. പുലരുന്നതിനു മുന്‍പേ പൊന്നന്‍ ഡ്യൂട്#ിക്കു പോയി. അവന്‍ മുറ്റം മുറിച്ചു കടന്നതോടെ സീമ സൗമ്യയെ വിളിച്ചു. ''രമണേട്ടന്‍ വന്നോ?'' ''ഇല്ല....'' കിതപ്പോടെയാണ് സൗമ്യ പറഞ്ഞത്. ''അമ്മ എന്തിയേ...?'' ''ശ്യാമളയെ അനനയിപ്പിച്ച് അബോര്‍ട്ട് ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നു...'' ''എന്നിട്ട്...?'' ''എന്നിട്ടെന്താ, അവളുടെ ഒരു ചോദ്യത്തിനു മുന്നില്‍ അമ്മ പതറിപ്പോയി.'' ''ഏത് ചോദ്യം?'' ''ഭര്‍ത്താവ് ഷണ്ഡനായിട്ടും നിങ്ങളുടെ മകള്‍ ഗര്‍ഭിണിയായില്ലേന്ന്. ആരാ അതിനറെ ഉത്തരവാദിയെന്നു നിങ്ങള്‍ ഇതുവരെ തിരക്കിയോന്ന്...?'' ''ചേച്ചി ആരുടെ കാര്യമാ പറയുന്നത്?'' ''എന്റെ...'' സരിത തരിച്ചു നിന്നു പോയി. (തുടരും)