Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
Teens Corner
  Add your Comment comment
ഇന്ത്യക്കാരി പെണ്‍കുട്ടിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു: ഇടിയുടെ ആഘാതത്തില്‍ അനീഷ മരിച്ചു: പ്രതി മയക്കു മരുന്ന് ഉപയോഗിച്ച ആള്‍
Text By: UK Malayalam Pathram
ഇന്ത്യയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി അനീഷ ചക്രബര്‍ത്തി(28)ക്ക് ബര്‍മിങ്ഹാമില്‍ ദാരുണാന്ത്യം. ബര്‍മിങ്ഹാമില്‍ ജിമ്മി സ്‌പൈസ് റസ്റ്ററന്റില്‍ താത്കാലിക ജോലി ചെയ്തിരുന്ന അനീഷയെ അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചതോടെ തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മാര്‍ക്കറ്റിംഗ് പഠിക്കാന്‍ എത്തിയ അനീഷ പഠിച്ച കോഴ്‌സിന് ചേരുന്ന ജോലി അന്വേഷിക്കവേയാണ് മരണം അപകടത്തിന്റെ രൂപത്തില്‍ എത്തിയത്. റസ്റോറന്റിലെ ജോലികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. മെയ് 30 ന് പുലര്‍ച്ചെ 2.30 ന് ഡാര്‍ട്ട്മൗത്ത് മിഡില്‍വേയില്‍ വെച്ച് അമിതവേഗതയില്‍ എത്തിയ ഒരു കറുത്ത ഓഡി ആര്‍എസ്‌ക്യു8 കാര്‍ അനീഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.


അനീഷയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ശവസംസ്‌കാരച്ചെലവുകള്‍ വഹിക്കുന്നതിനുമായി ഫണ്ട്‌റൈസിംഗ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയണ്. അനീഷ ജോലി ചെയ്തിരുന്ന റസ്റ്റോറന്റ ഉടമ ആരംഭിച്ച അപ്പീലില്‍ ഇതുവരെ എത്തിയത് 17000 പൗണ്ടാണ്.

സംഭവത്തില്‍ അപകടകരമായ ഡ്രൈവിംഗ്, മയക്കുമരുന്ന് ഉപയോഗം എന്നിവയിലൂടെ മരണത്തിന് കാരണക്കാരനായി എന്ന സംശയത്തിന്റെ പേരില്‍ 22 വയസ്സുള്ള ഒരാളെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. അതേസമയം ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ ഉള്‍പ്പെടെ, വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window