Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി
Text By: UK Malayalam Pathram
മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇത് വെറുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും ഇതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം തുഷാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തന്നെ രണ്ടുമൂന്ന് തവണ ഫോണില്‍ വിളിച്ചിരുന്നുവെന്ന് തുഷാര്‍ വെളിപ്പെടുത്തി. എന്നാല്‍ ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി താന്‍ ഇന്ത്യയ്ക്ക് പുറത്തായിരുന്നതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്.
വിദേശത്തായിരുന്നതിനാല്‍ അന്ന് ഫോണിലൂടെ ബന്ധപ്പെടാനും പ്രയാസമുണ്ടായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള ദിവസം നോക്കി നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ എത്തിയതെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window