Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണം എന്നിവ കാണാതായതില്‍ പോലീസ് പരിശോധന
Text By: UK Malayalam Pathram
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ മോഷണം പോയതില്‍ ദുരൂഹത തുടരുന്നു. പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെ നാളെ ക്ഷേത്ര ഭരണസമിതിയുടെ അടിയന്തരയോഗം ചേരും. കവടിയാര്‍ കൊട്ടാരത്തിലെ മോഷണവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. കള്ളന്‍ കപ്പലില്‍ തന്നെയോ എന്ന് അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന ഇന്റലിജന്‍സ് മേധാവി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് മോഷണ വിവരങ്ങള്‍. കഴിഞ്ഞ 6-7 മാസങ്ങള്‍ക്കിടയില്‍ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വര്‍ണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വര്‍ണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മോഷണത്തിന് കവടിയാര്‍ കൊട്ടാരത്തിലെ മോഷണവുമായി പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് മോഷണങ്ങളും നടന്നിരിക്കുന്നത് ഒരേ കാലയളവിലാണ്. അതെ സമയം കള്ളന്‍ കപ്പലില്‍ തന്നെയാണോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window