Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വിജയ് ഒഴിയുന്ന സീറ്റില്‍ നടി തൃഷ വരുമെന്ന് റിപ്പോര്‍ട്ടുകള്‍: എംജിആര്‍-ജയലളിത രാഷ്ട്രീയചിത്രം വച്ച് വമ്പന്‍ ഗോസിപ്പുകള്‍
Text By: UK Malayalam Pathram
തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ വിജയ് പെരമ്പൂര്‍ സീറ്റ് നിലനിര്‍ത്തും. അങ്ങിനെയെങ്കില്‍ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റില്‍ നിന്ന് രാജിവയ്ക്കും. അതോടെ അവിടെ പകരം തൃഷ കൃഷ്ണന്‍ സ്ഥാനാര്‍ഥിയാകും എന്നാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വിജയ്യുടെ ടിവികെ ലീഡ് നേടി തമിഴ് രാഷ്ട്രീയത്തെ അമ്പരപ്പിച്ചപ്പോള്‍ അഭിനന്ദനങ്ങളുമായി തൃഷ വിജയ്യുടെ വീട്ടിലെത്തിയിരുന്നു. ടിവികെയുടെ പതാകയുടെ നിറത്തിലുള്ള ഷാള്‍ പുതച്ച് ക്ഷേത്ര ദര്‍ശനം നടത്തിയതും വലിയ മാധ്യമ ശ്രദ്ധ ലഭിച്ചിരുന്നു. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വോട്ടെണ്ണല്‍ എന്നത് മറ്റൊരു യാദൃശ്ചികതയായി.

കമലഹാസനും ശരത്കുമാറിനും വിജയകാന്തിനും സാധിക്കാത്തതാണ് വിജയ് സാക്ഷാത്കരിച്ചത്. 108 സീറ്റിലെ വിജയവുമായി സിനിമാ സ്‌റ്റൈലില്‍ മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവയ്ക്കുന്ന വിജയ് എംജിആറിന്റെ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാവിഷയം. എംജിആറിന് ശേഷം വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി വെന്നിക്കൊടി പാറിച്ചത് സാക്ഷാല്‍ ദളപതി വിജയ് ആണ്.

മത്സിരച്ച രണ്ടു സീറ്റിലും വിജയ് വിജയിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായിരിക്കുന്നത്. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും. ഡിഎംകെയുടെ ഒപ്പം നിന്നിരുന്നതാണ് ഈ രണ്ടു സീറ്റുകളും. 14 ദിവസത്തിനുള്ളില്‍ ഈ രണ്ടു സീറ്റുകളിലൊന്ന് വിജയ്ക്ക് രാജിവയ്ക്കേണ്ടി വരും. അവിടെ പകരം മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
 
Other News in this category

 
 




 
Close Window