Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പിണറായി വിജയന്റെ വീടിനു മുന്നില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരേ അക്രമണം: ആറു പേര്‍ക്കെതിരെ കേസ്
Text By: UK Malayalam Pathram
സിപിഎം നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിനോടനുബന്ധിച്ച് ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടന്ന അക്രമത്തില്‍ ആറു പേര്‍ക്കെതിരെ കേസ്. നാല് പേരെ കസ്റ്റഡിയില്‍ എടുത്തു.സിപിഎം പാളയം ഏരിയ കമ്മിറ്റിയംഗം ഷാഹിന്‍ ഉള്‍പ്പെടെയൈള്ളവര്‍ക്ക് എതിരെയാണ് കേസ്.
പ്രതികളെ പോലീസിന് കൈമാറി .സിപിഎമ്മിന് മുന്നില്‍ വീണ്ടും പൊലീസ് കീഴ്‌പെട്ടു. പാര്‍ട്ടി ഓഫീസില്‍ കയറിയ പിടികൂടാന്‍ കഴിയില്ലെന്ന് സിപിഎം നിലപാട് വിജയിച്ചു, റിസര്‍വ് ബാങ്കിന് മുന്നില്‍ വച്ച് പ്രവര്‍ത്തകരെ പോലീസിന് കൈമാറി.

കേരളത്തിലും ബെംഗളൂരുവിലുമായി സിഎംആര്‍എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട പത്തോളം കേന്ദ്രങ്ങളിലാണ് ഇ ഡി ഒരേസമയം പരിശോധന നടത്തിയത്. ഇ ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ റിട്ട് ഹര്‍ജി കേരള ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജന്‍സിയുടെ ഈ നിര്‍ണായക നീക്കം.
വീണ വിജയന്‍ തന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനൊപ്പം തിരുവനന്തപുരത്താണ് താമസമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് എത്തിയതെന്ന് ഇ ഡി അറിയിച്ചു. റെയ്ഡ് സംഘം എത്തുമ്പോള്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പരിശോധനയെന്ന് ഇ ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 
Other News in this category

 
 




 
Close Window